യുഎസ് സന്ദർശിക്കാൻ ആഗ്രഹിക്കുന്ന വിദേശികൾ ഇനി തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളൂടെ പാസ്വേഡും അധികൃതർക്ക് കൈമാറേണ്ടി വന്നേക്കും
വാഷിംഗ്ടൺ: യുഎസ് സന്ദർശിക്കാൻ ആഗ്രഹിക്കുന്ന വിദേശികൾ ഇനി തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളൂടെ പാസ്വേഡും അധികൃതർക്ക് കൈമാറേണ്ടി വന്നേക്കും. യുഎസ് ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി ജോൺ കെല്ലിയാണ് ഇക്കാര്യം അറിയിച്ചത്.
നേരത്തെ അമേരിക്ക സന്ദർശക വിലക്ക് ഏഋപ്പെടുത്തിയ 7 രാജ്യങ്ങളിൽ നിന്നുള്ളവരുടെയടക്കം വിദേശികളൂടെ വിവരങ്ങൾ കൃത്യമായി പരിശോധിക്കേണ്ടതുണ്ടെന്നും ഇത്തരത്തിൽ സോഷ്യൽ മീഡിയ പരിശോധിക്കാൻ തരാത്തവർ അമേരിക്ക സന്ദർശിക്കാമെന്നു കരുതേണ്ടയെന്നും അദ്ദേഹം പറഞ്ഞു.
രാജ്യസുരക്ഷയുടെ ഭാഗമായി തങ്ങൾ ഏർപ്പെടുത്താൻ ആഗ്രഹിക്കുന്ന പരിശോധനരീതികളിൽ ഒന്നു മാത്രമാണിതെന്നും ജോൺ കെല്ലി പറഞ്ഞു. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കുടീയേറ്റ നയങ്ങളോട് പൂർണ്ണ പിന്തുണയും അദ്ദേഹം പ്രഖ്യാപിച്ചു. ട്രംപ് ആണ് കെല്ലിയെ പ്രസ്തുത പഥവിയിൽ നിയമിച്ചത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.