സുഹൃത്തുക്കള്‍ക്കൊപ്പം വെര്‍മോണ്ടിലെ ഒരു സ്പായിലേക്ക് പോകുന്നതിനിടെയാണ് ഇവരെ അതിര്‍ത്തിയില്‍ തടഞ്ഞത്. ആറ് മണിക്കൂറോളം അതിര്‍ത്തിയില്‍ തങ്ങിയ ശേഷം പ്രവേശനം നിഷേധിച്ചതിനെ തുടര്‍ന്ന് മന്‍പ്രീത് കൂനര്‍ തിരിച്ച് മടങ്ങുകയായിരുന്നു. തനിക്ക് യുഎസ് വിസ നിഷേധിച്ചെന്ന് കൂനര്‍ തന്റെ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
ഉത്തരവിനെതിരെ രാജ്യത്തെ വിവിധ സംഘടനകള്‍ രംഗത്തത്തെി. പുതിയ ഉത്തരവിനെ കോടതിയില്‍ ചോദ്യംചെയ്യുമെന്ന് ന്യൂയോര്‍ക് അറ്റോണി ജനറല്‍ എറിക് ഷ്നീഡര്‍മാന്‍ പറഞ്ഞു. ഏഴ് മുസ്ലിം രാജ്യങ്ങളെ വിലക്കിയ ആദ്യ ഉത്തരവില്‍നിന്ന് വ്യത്യസ്തമായി ട്രംപിന്റെ രണ്ടാം ഉത്തരവിലും മാറ്റങ്ങളൊന്നുമില്ലെന്നും രണ്ടാം ഉത്തരവോടെ ട്രംപിന്റെ മുസ്ലിം വിവേചന നയം പുറത്തുവന്നിരിക്കുകയാണെന്നും അദേഹം പറഞ്ഞു.
അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റാണ് മുന്നറിയിപ്പ് നല്‍കുന്നത്. ഇന്ത്യയില്‍ തീവ്രവാദ സംഘടനകള്‍ സജീവമാണെന്നും ദക്ഷിണേഷ്യയില്‍ അമേരിക്കന്‍ നയങ്ങള്‍ക്കും പൗരന്മാര്ക്കും എതിരായി ആക്രമണങ്ങള്‍ നടക്കാന്‍ സാധ്യതയുള്ളതായുമാണ് അമേരിക്കയുടെ വിലയിരുത്തല്‍.
ഇറാഖിനെ ഒഴിവാക്കിക്കൊണ്ടുള്ള യുഎസിന്റെ യാത്രാവിലക്ക് നിയമം അടുത്ത ആഴ്ച മുതൽ പ്രാബല്യത്തില്‍ വരും.
വാഷിങ്ടണ്‍ ഡി സിയില്‍ നടന്ന റാലിയില്‍ നൂറ് കണക്കിന് ആളുകളാണ് പങ്കെടുത്തത്. തെരഞ്ഞെടുപ്പ് കാലത്ത് ബറാക് ഒബാമ തന്റെ ടെലഫോണ്‍, ഇന്റര്‍നെറ്റ് വിവരങ്ങള്‍ ചോര്‍ത്തിയെന്ന ട്രംപിന്റെ പ്രസ്താവനയെ അനുകൂലിച്ചായിരുന്നു റാലി.
വംശീയവിദ്വേഷവും തുടര്‍ന്നുണ്ടായ അക്രമ സംഭവങ്ങളില്‍ അമേരിക്ക ദുഃഖം രേഖപ്പെടുത്തിയതായും ഇരകള്‍ക്ക് ഉടന്‍ നീതി ലഭ്യമാക്കുന്നതിന് എല്ലാ നടപടികളും സ്വീകരിച്ചുവരുന്നതായും അമേരിക്കയിലെ ഇന്ത്യന്‍ എംബസി അധകൃതര്‍ വ്യക്തമാക്കി. അടുത്തിടെ ഇന്ത്യന്‍ വംശജര്‍ക്ക് അമേരിക്കയിലുണ്ടായ ദുരന്തങ്ങളില്‍ ഇന്ത്യന്‍ അംബാസിഡര്‍ അമേരിക്കയെ ഇന്ത്യയുടെ ആശങ്ക അറിയിച്ചു.
അമ്മയെ കസ്റ്റഡിയില്‍ വെച്ച് കുട്ടികളെ ഹെല്‍ത്ത് ആന്‍ഡ് ഹ്യുമന്‍ സര്‍വീസസ് വകുപ്പ് കരുതല്‍ തടവില്‍ വെക്കുകയും യുഎസിലുള്ള ബന്ധുവോ യുഎസ് വക്താവോ കുട്ടികളെ ഏറ്റെടുക്കും വരെ തടവ് തുടരും.
വാഹനത്തിനടുത്തെത്തിയ അക്രമി സിഖുകാരനോട് എന്തോ പറയുകയും തുടര്‍ന്ന് വാക്കുതര്‍ക്കമുണ്ടാകുകയും ‘നിന്റെ രാജ്യത്തേക്ക് തിരിച്ചുപോ’ എന്ന് പറഞ്ഞ് വെടിവെക്കുകയുമായിരുന്നുവെന്ന് സിയാറ്റില്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
യു.എസിലെ സൗത്ത് കരോലിനയില്‍ ഇന്ത്യന്‍ വംശജനായ വ്യവസായി വെടിയേറ്റു മരിച്ചു. ഇന്ത്യന്‍ വംശജനായ ഹാര്‍നിഷ് പട്ടേല്‍ ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി സൗത്ത് കരോളിനയിലാണ് സംഭവം. കഴിഞ്ഞയാഴ്ച വംശീയവിദ്വേഷത്തിനിരയായി ഇന്ത്യന്‍ എന്‍ജിനീയര്‍ ശ്രീനിവാസ് കുചിഭോട്ല കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഇന്ത്യന്‍ വ്യവസായിയുടെ കൊലപാതകം.
ഇന്ത്യന്‍ ഐടി മേഖലയ്ക്ക് കനത്ത തിരിച്ചടിയാണ് തീരുമാനം