ബംഗ്ലദേശ് വംശജയായ റുമാന അഹമ്മദാണ് രാജിവെച്ചത്. ഏഴു മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളിലെ പൗരന്‍മാരെയും വിലക്കിയ ട്രംപിന്റെ ഉത്തരവ് വന്നതോടെ തനിക്കു തുടരാനാകില്ലെന്നു ബോധ്യമായതിനെ തുടര്‍ന്നാണ് രാജിവെച്ചതെന്ന് റുമാന ഒരു മാഗസിനില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു.
വാഷിങ്ടണ്‍: ഏഴു രാജ്യങ്ങള്‍ക്കു യാത്രാവിലക്ക് ഏര്‍പ്പെടുത്തിയ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തിനു പിന്നാലെ മുന്‍ വൈറ്റ് ഹൗസ് ജീവനക്കാരി രാജിവെച്ചു. ബംഗ്ലദേശ് വംശജയായ റുമാന അഹമ്മദാണ് രാജിവെച്ചത്. ഏഴു മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളിലെ പൗരന്‍മാരെയും വിലക്കിയ ട്രംപിന്റെ ഉത്തരവ് വന്നതോടെ തനിക്കു തുടരാനാകില്ലെന്നു ബോധ്യമായതിനെ തുടര്‍ന്നാണ് രാജിവെച്ചതെന്ന് റുമാന ഒരു മാഗസിനില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു.
താന്‍ എട്ടു ദിവസം മാത്രമാണു ട്രംപ് ഭരണകൂടത്തിനു കീഴില്‍ ജോലിയെടുത്തതെന്നും റുമാന ലേഖനത്തില്‍ പറഞ്ഞു. 2011ല്‍ വൈറ്റ് ഹൗസില്‍ ജോലിക്കു ചേര്‍ന്ന റുമാനയെ ഒബാമ ഭരണകൂടം ഒടുവില്‍ നിയമിച്ചതു നാഷനല്‍ സെക്യൂരിറ്റി കൗണ്‍സിലിലാണ്.
‘കൗണ്‍സിലിലെ ഏക ശിരോവസ്ത്രധാരിയായ എനിക്ക് ഒബാമ ഭരണകൂടത്തിനു കീഴില്‍ ഒരിക്കലും അന്യതാബോധം തോന്നിയിരുന്നില്ല. എന്നാല്‍, മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിലെ പൗരന്‍മാരെയും സിറിയന്‍ അഭയാര്‍ഥികളെയും വിലക്കിയ ട്രംപിനൊപ്പം തുടരാനാകില്ലെന്നും, എന്നെയും എന്നെപ്പോലുള്ളവരെയും സഹപൗരന്‍മാരായല്ല, ഭീഷണിയായി മാത്രം കാണുന്ന ഒരു ഭരണകൂടത്തിനു വേണ്ടി ജോലിയെടുക്കുന്നത് അപമാനകരമാണെന്നും’ റുമാന പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.