Currency

യുഎസില്‍ ഇന്ത്യന്‍ വംശജയായ പെണ്‍കുട്ടിക്ക് നേരെ വംശീയാധിക്ഷേപം

സ്വന്തം ലേഖകന്‍Saturday, March 4, 2017 11:28 am
Play

ഏക്ത ദേശായ് എന്ന പെണ്‍കുട്ടിയാണ് ട്രെയിനില്‍ വെച്ച് വംശീയാധിക്ഷേപത്തിന് ഇരയായത്. അമേരിക്കക്കാരന്‍ തെറിവിളിക്കുകയും തനിക്കുനേരെ രോഷാകുലനാവുന്നാകുന്നതും ഏക്ത ക്യാമറയില്‍ പകര്‍ത്തിയിട്ടുണ്ട്. അതേസമയം ഏക്ത ക്യാമറയില്‍ പകര്‍ത്തുന്നത് കണ്ട ഇയാള്‍ കൂടുതല്‍ രോഷാകുലനാവുന്നതും വീഡിയോയിലുണ്ട്.

ന്യൂയോര്‍ക്ക്: ട്രെയിനില്‍ സഞ്ചരിക്കുകയായിരുന്ന ഇന്ത്യന്‍ വംശജയായ പെണ്‍കുട്ടിക്ക് നേരെ യു.എസില്‍ വംശീയാധിക്ഷേപം. ട്രെയിനില്‍ സഞ്ചരിക്കുകയായിരുന്ന പെണ്‍കുട്ടിയെ അമേരിക്കക്കാരന്‍ തെറിവിളിക്കുകയും ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെടുകയും ചെയ്തു.

ഏക്ത ദേശായ് എന്ന പെണ്‍കുട്ടിയാണ് ട്രെയിനില്‍ വെച്ച് വംശീയാധിക്ഷേപത്തിന് ഇരയായത്. അമേരിക്കക്കാരന്‍ തെറിവിളിക്കുകയും തനിക്കുനേരെ രോഷാകുലനാവുന്നാകുന്നതും ഏക്ത ക്യാമറയില്‍ പകര്‍ത്തിയിട്ടുണ്ട്. അതേസമയം ഏക്ത ക്യാമറയില്‍ പകര്‍ത്തുന്നത് കണ്ട ഇയാള്‍ കൂടുതല്‍ രോഷാകുലനാവുന്നതും വീഡിയോയിലുണ്ട്.

ഏക്ത പകര്‍ത്തിയ വീഡിയോ വെബ്‌സൈറ്റില്‍ പോസ്റ്റ് ചെയ്യുകയും വീഡിയോ ഇതിനോടകം തന്നെ വൈറലായിട്ടുമുണ്ട്. അമേരിക്കയിലെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ വഴിയാണ് വീഡിയോ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചത്.

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x