Currency

ന്യൂയോര്‍ക്കില്‍ ട്രംപിനെതിരെ ആയിരങ്ങള്‍ പങ്കെടുത്ത റാലി

സ്വന്തം ലേഖകന്‍Tuesday, February 21, 2017 12:35 pm

ട്രംപ് മുസ്‌ലിംകള്‍ക്ക് യാത്രവിലക്ക് ഏര്‍പ്പെടുത്തിയതിനെതിരെയാണ് റിലി. 'ഞാനും മുസ്‌ലിമാണ്' എന്ന പ്ലക്കാര്‍ഡുമായാണ് വ്യത്യസ്ത മതവിശ്വാസികളായവര്‍ ഐക്യദാര്‍ഢ്യ റാലി നടത്തിയത്.

ന്യൂയോര്‍ക്ക്: രാജ്യത്തെ പ്രമുഖ നഗരമായ ന്യൂയോര്‍കില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ ആയിരങ്ങള്‍ പങ്കെടുത്ത റാലി. ട്രംപ് മുസ്‌ലിംകള്‍ക്ക് യാത്രവിലക്ക് ഏര്‍പ്പെടുത്തിയതിനെതിരെയാണ് റിലി. ‘ഞാനും മുസ്‌ലിമാണ്’ എന്ന പ്ലക്കാര്‍ഡുമായാണ് വ്യത്യസ്ത മതവിശ്വാസികളായവര്‍ ഐക്യദാര്‍ഢ്യ റാലി നടത്തിയത്.

വംശീയതക്കെതിരെ പ്രവര്‍ത്തിക്കുന്ന ഫൗണ്ടേഷന്‍ ഫോര്‍ എത്‌നിക് അണ്ടര്‍സ്റ്റാന്‍ഡിങ് എന്ന സംഘടനയാണ് പരിപാടി സംഘടിപ്പിച്ചത്. മുസ്‌ലിം യാത്രവിലക്ക് ഉപേക്ഷിക്കുക, മുന്‍ധാരണകള്‍ മാറ്റിവെക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളാണ് റാലിയില്‍ പ്രധാനമായും ഉയര്‍ന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x