വാഷിംഗ്ടണ്‍ ഡിസിയിലെ റഷ്യന്‍ എംബസി, സാന്‍ഫ്രാന്‍സിസ്കോയിലെ കോണ്‍സുലേറ്റ് എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരാണ് റഷ്യയിലേക്ക് കുടുംബസമേതം മടങ്ങിയത്. യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സൈബര്‍ ആക്രമണം നടത്തിയതിനാണ് 35 നയതന്ത്രജ്ഞരെ പുറത്താക്കിയത്.
ലോസ് ആഞ്ചലസിലെ ‘ഹോളിവുഡ്’ എന്ന ബോര്‍ഡ് തിരുത്തി ‘ഹോളിവീഡ്’ എന്നാക്കി മാറ്റുകയാണു ചെയ്തത്. പുതുവത്സരത്തോടനുബന്ധിച്ച് സാമൂഹ്യവിരുദ്ധര്‍ പറ്റിച്ച പണിയാണ് ഇതെന്നാണ് പോലീസ് കരുതുന്നത്.
ലോസ് ആഞ്ചല്‍സിലെ സൗത്ത് വെസ്റ്റേണ്‍ കാലിഫോര്ണി യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥിയായ കൃഷ്ണന് മകോട്ടോ ശര്‍മയെയാണ് അറസ്റ്റു ചെയ്തത്. ചാറ്റ് സര്‍വീസ് നടത്തിവന്നിരുന്ന കാലിഫോര്‍ണിയയിലെ കമ്പനിയുടെ പ്രവര്‍ത്തനങ്ങളെ ഒരു പ്രത്യേക റ്റൂള്‍ ഉപയോഗിച്ച് തടസപ്പെടുത്തുവാന്‍ ശ്രമിച്ചുവെന്നതാണ് ശര്‍മക്കെതിരായ കുറ്റം.
ഇവരോട് കുടുംബത്തോടൊപ്പം 72 മണിക്കൂറിനകം രാജ്യം വിടാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. തിരിച്ചടിക്കല് നടപടികളുടെ ഭാഗമായി റഷ്യന്‍ ഇന്റലിജന്‍സ് കൂടിക്കാഴ്ചകള്‍ക്ക് ഉപയോഗിക്കുന്ന ന്യൂയോര്‍ക്കിലേയും മെരിലന്‍ഡിലേയും കെട്ടിടങ്ങള്‍ അടച്ചിടുവാനും തീരുമാനമെടുത്തു.
ട്വിറ്ററിലൂടെയാണ് ട്രംപ് ഐക്യരാഷ്ട്രസഭയ്ക്ക് നേരെ വിമര്‍ശനമുന്നയിച്ചത്. ‘യുഎന്നിന് വലിയ കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കും, എന്നാല്‍ ഇപ്പോഴത് ആളുകള്‍ക്ക് ഒന്നിച്ചുകൂടാനും നേരംപോക്കുകള്‍ പറയാനുമുള്ള ഒരിടമായി മാറിയിരിക്കുന്നു’ ട്രംപ് തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ കുറിച്ചു.
ഹിരോഷിമ നാഗസാക്കി ആക്രമണങ്ങളിലേക്ക് അമേരിക്കയെ നയിച്ച പേള്‍ഹാര്‍ബര്‍ സംഭവത്തിന്റെ ഓര്‍മകള്‍ക്ക് 75 വര്‍ഷം തികയുന്ന ഘട്ടത്തിലെ സന്ദര്‍ശനം ചരിത്രപ്രധാനമെന്നാണ് വിശേഷിക്കപ്പെടുന്നത്. രണ്ടാം ലോക യുദ്ധത്തോടെ തകര്‍ന്ന ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ മെച്ചപ്പെടുത്താന്‍ കൂടിക്കാഴ്ച പങ്കുവഹിക്കുമെന്നാണ് വിലയിരുത്തുന്നത്.
ഫേസ് ബുക്ക്, ട്വിറ്റര്‍, ലിങ്കിഡിന്‍ തുടങ്ങിയ സോഷ്യല്‍ മീഡിയ വിവരങ്ങളാണ് ശേഖരിക്കുന്നത്. ഭീകരാക്രമണ ഭീഷണി കണ്ടെത്തുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായാണ് വിവരങ്ങൾ പരിശോധിക്കുന്നത്.
ആണവ നിരായുധീകരണത്തിനായി വാദിക്കുന്നവരെ ആശങ്കയിലാഴ്ത്തിയാണ് യുഎസ് ആണവശേഷി വര്‍ധിപ്പിക്കണമെന്ന് നിയുക്ത പ്രസിഡന്റ് ട്വിറ്ററിലൂടെ ആഹ്വാനം ചെയ്തത്. ആണവായുധത്തേക്കുറിച്ച് ലോകത്തിന് ബോധ്യമുറയ്ക്കുന്നതുവരെ ഇതു തുടരണമെന്നും ട്രംപ് ട്വീറ്റ് ചെയ്തു.
ബര്‍ലിന്‍ ക്രിസ്മസ് മാര്‍ക്കറ്റില്‍ ഉണ്ടായ ഭീകരാക്രമണ പശ്ചാത്തലത്തിലാണ് പൊലീസ് സുരക്ഷ വര്‍ധിപ്പിച്ചത്. ബര്‍ലിനിലുള്ള മാര്‍ക്കറ്റിനു സമാനമാണ് ക്രൈസ്റ്റ് കിന്റില്‍ മാര്‍ക്കറ്റും.
ചിക്കുൻ ഗുന്യക്ക് കാരണമായ വൈറസിനെ മാത്രമേ വാക്സിൻ പ്രതികൂലമായി ബാധിക്കുകയുള്ളൂ എന്നും രോഗം ബാധിച്ച ശരീരത്തിന് യാതൊരു തകരാറും ഉണ്ടാക്കില്ലെന്നും ഗാൽവ്സ്റ്റോണിലെ ദ് യൂണിവേഴ്സിറ്റി ഓഫ് ടെക്സാസ് മെഡിക്കൽ ബ്രാഞ്ചിലെ ഗവേഷകർ അവകാശപ്പെടുന്നു.