അഞ്ച് ഇന്ത്യന്‍ വംശജര്‍ ജനുവരി മൂന്നിന് വാഷിംഗ്ടണ്‍ ഡിസിയില്‍ നടന്ന ചടങ്ങില്‍ സത്യപ്രതിഞ്ജ ചെയ്ത് അധികാരമേറ്റെടുത്തു. അമേരിക്കന്‍ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും ഇന്ത്യന്‍ വംശജര്‍ ഒരുമിച്ച് കോണ്ഗ്രസിലത്തെുന്നത്. കമല ഹാരിസ്, അമി ബേര, റോ ഖന്ന, രാജ കൃഷ്ണമൂര്‍ത്തി, പ്രമീള ജയപാല്‍ എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്തത്.