Currency

‘ചാറ്റ് സൈറ്റില്‍’ സൈബര്‍ അറ്റാക്ക് നടത്തിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥി അറസ്റ്റില്‍

സ്വന്തം ലേഖകന്‍Sunday, January 1, 2017 10:08 am

ലോസ് ആഞ്ചല്‍സിലെ സൗത്ത് വെസ്‌റ്റേണ്‍ കാലിഫോര്‍ണി യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിയായ കൃഷ്ണന്‍ മകോട്ടോ ശര്‍മയെയാണ് അറസ്റ്റു ചെയ്തത്. ചാറ്റ് സര്‍വീസ് നടത്തിവന്നിരുന്ന കാലിഫോര്‍ണിയയിലെ കമ്പനിയുടെ പ്രവര്‍ത്തനങ്ങളെ ഒരു പ്രത്യേക റ്റൂള്‍ ഉപയോഗിച്ച് തടസപ്പെടുത്തുവാന്‍ ശ്രമിച്ചുവെന്നതാണ് ശര്‍മക്കെതിരായ കുറ്റം.

വാഷിങ്ടണ്‍: അന്താരാഷ്ട്ര തലത്തില്‍ സൈബര്‍ അറ്റാക്ക് നടത്തുന്നവരെ കണ്ടെത്തി അമര്‍ച്ച ചെയ്യുന്നതിന്റെ ഭാഗമായി ചാറ്റ് സൈറ്റില്‍ സൈബര്‍ അറ്റാക്ക് നടത്തിയ ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ത്ഥിയെ പോലീസ് അറസ്റ്റു ചെയ്തു. ലോസ് ആഞ്ചല്‍സിലെ സൗത്ത് വെസ്‌റ്റേണ്‍ കാലിഫോര്‍ണി യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിയായ കൃഷ്ണന്‍ മകോട്ടോ ശര്‍മയെയാണ് അറസ്റ്റു ചെയ്തത്. ചാറ്റ് സര്‍വീസ് നടത്തിവന്നിരുന്ന കാലിഫോര്‍ണിയയിലെ കമ്പനിയുടെ പ്രവര്‍ത്തനങ്ങളെ ഒരു പ്രത്യേക റ്റൂള്‍ ഉപയോഗിച്ച് തടസപ്പെടുത്തുവാന്‍ ശ്രമിച്ചുവെന്നതാണ് ശര്‍മക്കെതിരായ കുറ്റം.

2014 നവംബര്‍ മുതല്‍ 2015 വരെയുള്ള കാലഘട്ടത്തിലാണ് ശര്‍മ കംപ്യൂട്ടറുകളുടെ പ്രവര്‍ത്തനത്തെ താറുമാറാക്കിയത്. ബോട്ട്‌നട്ട്‌സ് എന്ന ഒരു പ്രത്യേക പ്രോഗ്രാം വഴി വൈറസിനെ കംപ്യൂട്ടറിലേക്ക് കടത്തി വിടുകയായിരുന്നു. കാലിഫോര്‍ണിയ ഫെഡറല്‍ മജിസ്‌ട്രേറ്റ് ജഡ്ജ് ആല്‍ക്ക സാഗറിന്റെ മുമ്പില്‍ ഹാജരാക്കിയ പ്രതിയെ 100,000 ഡോളര്‍ ജാമ്യത്തില്‍ വിട്ടു. ഡിസംബര്‍ 5 മുതല്‍ നടത്തിയ ഓപ്പറേഷനില്‍ എഫ്ബിഐ 35 പേരെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. എല്ലാവര്‍ക്കും 20 വയസിനു താഴെയുള്ളവരാണെന്ന് എഫ്ബിഐ റിപ്പോര്‍ട്ടില്‍ പറയുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x