Currency

വിദേശ സഞ്ചാരികളുടെ സോഷ്യല്‍ മീഡിയാ വിവരങ്ങള്‍ അമേരിക്ക ശേഖരിച്ചു തുടങ്ങി

സ്വന്തം ലേഖകൻMonday, December 26, 2016 5:33 pm

ഫേസ് ബുക്ക്, ട്വിറ്റര്‍, ലിങ്കിഡിന്‍ തുടങ്ങിയ സോഷ്യല്‍ മീഡിയ വിവരങ്ങളാണ് ശേഖരിക്കുന്നത്. ഭീകരാക്രമണ ഭീഷണി കണ്ടെത്തുന്നതിനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് വിവരങ്ങൾ പരിശോധിക്കുന്നത്.

ന്യൂയോർക്ക്: അമേരിക്കയില്‍ എത്തുന്ന വിദേശികളുടെ സോഷ്യല്‍ മീഡിയയെക്കുറിച്ചുള്ള വിവരങ്ങള്‍ വിമാനത്താവളത്തില്‍ പ്രവര്‍ത്തിക്കുന്ന യുഎസ് കസ്റ്റംസ് ആന്‍റ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ അധികൃതര്‍ ശേഖരിച്ചു തുടങ്ങി. ഫേസ് ബുക്ക്, ട്വിറ്റര്‍, ലിങ്കിഡിന്‍ തുടങ്ങിയ സോഷ്യല്‍ മീഡിയ വിവരങ്ങളാണ് ശേഖരിക്കുന്നത്.  ഭീകരാക്രമണ ഭീഷണി കണ്ടെത്തുന്നതിനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് വിവരങ്ങൾ പരിശോധിക്കുന്നത്.

നേരത്തെ ജൂണില്‍ കസ്റ്റംസ് ആന്‍റ് ബോര്‍ഡ് പ്രൊട്ടക്ഷന്‍(സിബിഎ) അമേരിക്കയിലെത്തുന്ന വിദേശികള്‍ക്കു വേണ്ടി പ്രത്യേക ചോദ്യാവലി തയ്യാറാക്കിയിരുന്നു. ഇതിലാണിപ്പോൾ സോഷ്യല്‍ മീഡിയാ വിവരങ്ങള്‍ കൂടി കൂട്ടിച്ചേർത്തിരിക്കുന്നത്. അതേസമയം ചോദ്യാവലിക്കെതിരെ പ്രതിഷേധം ഉയർന്നിട്ടുണ്ട്. എന്നാൽ വിദേശിയരുടെ സ്വകാര്യതയെ ലംഘിക്കുന്ന ഒന്നും തന്നെ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നാണ് അധികൃതരുടെ നിലപാട്. 


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

1 thought on “വിദേശ സഞ്ചാരികളുടെ സോഷ്യല്‍ മീഡിയാ വിവരങ്ങള്‍ അമേരിക്ക ശേഖരിച്ചു തുടങ്ങി”

  1. I really like your blog.. very nice colors & theme. Did you create this website yourself or did you hire
    someone to do it for you? Plz answer back as I’m looking to create my
    own blog and would like to find out where u got this from.
    cheers

Comments are closed.

Top
x