Currency

ഭീകരാക്രമണം: ഷിക്കാഗോ ക്രൈസ്റ്റ് കിന്റില്‍ മാര്‍ക്കറ്റ് സുരക്ഷ വര്‍ധിപ്പിച്ചു

സ്വന്തം ലേഖകന്‍Tuesday, December 20, 2016 3:47 pm

ബര്‍ലിന്‍ ക്രിസ്മസ് മാര്‍ക്കറ്റില്‍ ഉണ്ടായ ഭീകരാക്രമണ പശ്ചാത്തലത്തിലാണ് പൊലീസ് സുരക്ഷ വര്‍ധിപ്പിച്ചത്. ബര്‍ലിനിലുള്ള മാര്‍ക്കറ്റിനു സമാനമാണ് ക്രൈസ്റ്റ് കിന്റില്‍ മാര്‍ക്കറ്റും.

ഷിക്കാഗോ: പൊലീസ് ക്രൈസ്റ്റ് കിന്റില്‍ മാര്‍ക്കറ്റിലെ സുരക്ഷ വര്‍ധിപ്പിച്ചു. ബര്‍ലിന്‍ ക്രിസ്മസ് മാര്‍ക്കറ്റില്‍ ഉണ്ടായ ഭീകരാക്രമണ പശ്ചാത്തലത്തിലാണ് പൊലീസ് സുരക്ഷ വര്‍ധിപ്പിച്ചത്. ബര്‍ലിനിലുള്ള മാര്‍ക്കറ്റിനു സമാനമാണ് ക്രൈസ്റ്റ് കിന്റില്‍ മാര്‍ക്കറ്റും. ക്രിസ്മസ് സീസണില്‍ ഇവിടെ ഷോപ്പിങ്ങിനു വരുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചിട്ടുണ്ട്.

ബര്‍ലിനില്‍ നടന്ന അക്രമണത്തില്‍ പന്ത്രണ്ടോളം പേര്‍ കൊല്ലപ്പെടുകയും അമ്പതില്‍ പരം ആളുകള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. കുര്‍ക്ക് കൗണ്ടി ഷെറിഫ് ഓഫിസും എമര്‍ജന്‍സി മാനേജമെന്റ് ആന്റ് കമ്മ്യൂണിക്കേഷന്‍സ് ഓഫിസും ഫെഡറല്‍ ഏജന്‍സികളും സംയുക്തമായാണ് സുരക്ഷാ ചുമതല നിര്‍വഹിക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

1 thought on “ഭീകരാക്രമണം: ഷിക്കാഗോ ക്രൈസ്റ്റ് കിന്റില്‍ മാര്‍ക്കറ്റ് സുരക്ഷ വര്‍ധിപ്പിച്ചു”

  1. Thanks for your personal marvelous posting!
    I quite enjoyed reading it, you will be a great author.
    I will make certain to bookmark your blog and may come back later on. I
    want to encourage one to continue your great work, have a
    nice afternoon!

Comments are closed.

Top
x