എന്റെ അമ്മയ്ക്ക് ഇന്ത്യയില്‍ നിയമ വിദ്യാഭ്യാസം നേടാനായി. ഇന്ത്യയുടെ ആദ്യ വനിതാ ജഡ്ജിയാകാന്‍ വരെ അവരെ പരിഗണിച്ചിരുന്നു. എന്നാല്‍ ഇന്ത്യയിലുള്ള സ്ത്രീകളുടെ സാഹചര്യം മൂലം ജഡ്ജിയാകാനുള്ള അവസരം അവര്‍ക്ക് നിഷേധിക്കപ്പെട്ടു.
പ്രതിഫലം പറ്റാത്ത ഉപദേശകയായാണ് ഇവാന്‍കയുടെ നിയമനമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. ഇവാന്‍കയുടെ ഭര്‍ത്താവ് ജാര്‍ദ് കുഷ്നര്‍ ട്രംപ് ഭരണകൂടത്തിലെ മുതിര്‍ന്ന ഉപദേഷ്ടാവാണ്.
മികച്ച പ്രതിഭകള്‍ മാത്രം യു.എസിലേക്ക് എത്തിയാല്‍ മതിയെന്ന അഭിപ്രായമുള്ളയാളാണ് ഇസ്സ. തന്റെ ബില്ലിന് പ്രസിഡന്റിന്റെ പൂര്‍ണ്ണ പിന്തുണയുണ്ടെന്നും സെനറ്റിലും മികച്ച പിന്തുണ ലഭിക്കുമെന്നാണ് കരുതുന്നതെന്നും ഇസ്സ പറഞ്ഞു.
ഉബറിന്റെ സ്വയം ഡ്രൈവ് ചെയ്യാവുന്ന വോള്‍വോ എസ്.യു.വി കാര്‍ അരിസോണയയില് വെച്ച് വെള്ളിയാഴ്ച മറ്റൊരു കാറില്‍ ചെന്ന് ഇടിച്ച് അപകടമുണ്ടായിരുന്നു. തുടര്‍ന്നാണ് ഉബര്‍ കാറുകള്‍ പിന്‍വലിച്ചത്.
ഇന്ത്യന്‍ വിദ്യാര്‍ഥികളില്‍ ബിരുദതലത്തില്‍ 26 ശതമാനവും ബിരുദാനന്തര ബിരുദ തലത്തില്‍ 15 ശതമാനവുമാണ് ഇടിവുള്ളത്. അതേസമയം ഈ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് അപേക്ഷിക്കുന്ന മൊത്തം വിദേശ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ 40 ശതമാനത്തോളം കുറവും രേഖപ്പെടുത്തിയിട്ടുണ്ട്.
നാടുകടത്തുന്നതിന് മുമ്പ് ഇവരെ കുറിച്ചുള്ള വിശദവിവരങ്ങള്‍ കൈമാറണമെന്ന് ഇന്ത്യന്‍ സര്‍ക്കാര്‍ അമേരിക്കയോട് ആവശ്യപ്പെട്ടിട്ടുണ്ട്
വംശീയ കൊലപാതകങ്ങള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്ക് നേരയുള്ള ആക്രമണങ്ങള്‍ക്കുമെതിരെ ഇന്ത്യന്‍ വംശജര്‍ പ്രതിഷേധ പ്രകടനം നടത്തി
ലെബനോൻ സ്വദേശിയാണെന്ന് തെറ്റുദ്ധരിച്ചായിരുന്നു അധിക്ഷേപം
ഒബാമ കെയര്‍ റദ്ദാക്കി പുതിയ പദ്ധതി നടപ്പാക്കാനാളള ട്രംപിന്റെ നീക്കത്തിന് ജനപ്രതിനിധി സഭയില്‍ ആവശ്യമായ ഭൂരിപക്ഷം ലഭിച്ചില്ല. തുടര്‍ന്ന് റിപബ്ലിക്കന്‍ അംഗങ്ങള്‍ക്ക് ട്രംപ് അന്ത്യശാസനം നല്കി.
ആന്ധ്രപ്രദേശ് സ്വദേശിനിയായ എന്‍. ശശികലയും (40) മകന് അനീഷ് സായിയുമാണ് കൊല്ലപ്പെട്ടത്. ന്യൂജഴ്സിയിലാണ് സംഭവം. ജോലി കഴിഞ്ഞു തിരിച്ചെത്തിയ ഭര്‍ത്താവ് എച്ച്. ഹനുമന്ത റാവു ആണ് വീട്ടില്‍ ഭാര്യയുടെയും മകന്റെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.