Currency

ട്രംപിന്റെ ഉപദേശക സ്ഥാനത്തേക്ക് മകള്‍ ഇവാന്‍കയെ നിയമിച്ചു

സ്വന്തം ലേഖകന്‍Thursday, March 30, 2017 1:24 pm

വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ ഉപദേശക സ്ഥാനത്തേക്ക് മകള്‍ ഇവാന്‍ക ട്രംപിനെ നിയമിച്ചു. പ്രതിഫലം പറ്റാത്ത ഉപദേശകയായാണ് ഇവാന്‍കയുടെ നിയമനമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. ഇവാന്‍കയുടെ ഭര്‍ത്താവ് ജാര്‍ദ് കുഷ്നര്‍ ട്രംപ് ഭരണകൂടത്തിലെ മുതിര്‍ന്ന ഉപദേഷ്ടാവാണ്.

അതേസമയം സര്‍ക്കാരിന്റെ ഔദ്യോഗിക പദവികള്‍ വഹിക്കുന്നവര്‍ക്കും ജീവനക്കാര്‍ക്കുമാണ് സാധാരണയായി വൈറ്റ് ഹൗസില്‍ ഓഫീസ് അനുവദിക്കാറുള്ളതെന്നിരിക്കെ ഇവാന്‍കയ്ക്ക് നേരത്തെ തന്നെ വൈറ്റ് ഹൗസില്‍ ഓഫീസ് അനുവദിച്ചിരുന്നു. ട്രംപ് ജനുവരിയില്‍ അധികാരമേറ്റശേഷം വൈറ്റ് ഹൗസിലെ വെസ്റ്റ് വിംഗില്‍ ഇവാന്‍ക സ്ഥിരം സാന്നിധ്യമാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x