Currency

ഇന്ത്യന്‍ വംശജര്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ക്കെതിരെ അമേരിക്കയിൽ പ്രതിഷേധം

സ്വന്തം ലേഖകൻSunday, March 26, 2017 10:05 pm

വംശീയ കൊലപാതകങ്ങള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്ക് നേരയുള്ള ആക്രമണങ്ങള്‍ക്കുമെതിരെ ഇന്ത്യന്‍ വംശജര്‍ പ്രതിഷേധ പ്രകടനം നടത്തി

അമേരിക്കയില്‍ നടക്കുന്ന വംശീയ കൊലപാതകങ്ങള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്ക് നേരയുള്ള ആക്രമണങ്ങള്‍ക്കുമെതിരെ ഇന്ത്യന്‍ വംശജര്‍ പ്രതിഷേധ പ്രകടനം നടത്തി.

തങ്ങള്‍ക്ക് ഈ രാജ്യത്ത് ജീവിക്കാനുള്ള അവകാശമുണ്ടെന്നും, ഇവിടെ ഞങ്ങള്‍ ജീവിക്കുമെന്നും പ്രതിജ്ഞ എടുത്ത ഇവര്‍ പ്രാദേശീക ഭാഷകളിലും, ഇംഗ്ലീഷിലും എഴുതിയ പ്ലക്കാര്‍ഡുകളുമായി വാഷിംഗ്ടൺ തെരുവിലിറങ്ങി.

അമേരിക്കയില്‍ മുസ്‌ലിം, അറബ്, ഇന്ത്യന്‍ വംശജര്‍ക്ക് നേരെ ഉണ്ടാകുന്ന ആക്രമണങ്ങള്‍ പൊലീസിന്റെ ഒത്താശയോടു കൂടിയാണെന്ന്  സൗത്ത് ഏഷ്യന്‍ അമേരിക്കന്‍ ലീഡിംഗ് ഒാള്‍ടുഗതര്‍ അംഗങ്ങൾ ആരോപിച്ചു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി പ്രതിഷേധ പ്രകടനങ്ങള്‍ സംഘടിപ്പിക്കുമെന്നും ഇവർ വ്യക്തമാക്കി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x