ഉയർന്ന സര്‍ക്കാര്‍ തസ്തികകളിൽ താല്ക്കാലികനിയമനം നടത്തുന്നതിനുള്ള യു.എസ് പ്രസിഡന്റിന്റ അധികാരം സുപ്രീംകോടതി വെട്ടിക്കുറച്ചു
ഫെയ്സ്ബുക്ക് ലൈവില്‍ നിരവധി ആളുകള്‍ പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. തന്റെ മകള്‍ പീഡനത്തിനിരയായതായി വിവരം ലഭിച്ച കുട്ടിയുടെ അമ്മ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. നാല്‍പ്പതോളം ആളുകള്‍ ഫെസ്ബുക്കിലുടെ തത്സമയം പീഡനം വീക്ഷിച്ചു.
കുട്ടികള്‍ക്കു അപകടം സംഭവിക്കാവുന്ന രീതിയില്‍ ആയുധം അശ്രദ്ധമായി വീട്ടില്‍ വെച്ചതിനാണ് ഇവര്‍ക്കെതിരെ കേസ്സെടുത്തിരിക്കുന്നത്.
വംശീയ വിദ്വേഷം, മുസ്ലിം വിരുദ്ധത, കുടിയേറ്റവിരുദ്ധ പരാമര്‍ശങ്ങള്‍ എന്നിവയാണ് ഇന്ത്യന്‍ വംശജര്‍ക്ക് നേരയെുണ്ടായ ആക്രമണങ്ങള്‍ക്കു വഴിവെച്ചതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. യു.എസിലെ ഇന്ത്യന്‍-അമേരിക്കന്‍ സംഘടനകളുടെ കൂട്ടായ്മയാണ് റാലി സംഘടിപ്പിച്ചത്.
‘നിന്നെപ്പോലുള്ളവര്‍ എനിക്കു നേരെ ഇരിക്കുന്നത് ഇഷ്ടമില്ലെന്നു’ പറഞ്ഞാണ് ഇയാൾ അക്രമിച്ചത്
രാജ്യത്തെ 250 കോളജുകളിലും സര്‍വകലാശാലകളിലും നടത്തിയസര്വേയില് 40 ശതമാനം കോളജുകളിലും വിദേശ വിദ്യാര്‍ഥികളില്‍നിന്നുള്ള അപേക്ഷകള്‍ കുറയുന്നതായി വ്യക്തമായി.
എന്നുവരെയാണ് വിസ അപേക്ഷ സ്വീകരിക്കുകയെന്ന് യു.എസ്.സി.ഐ.എസ് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. സാധാരണയായി അഞ്ചു ദിവസത്തേക്കാണ് അപേക്ഷ സ്വീകരിക്കുക. പൊതു വിഭാഗത്തില്‍ 65,000 വിസകളും യു.എസ് അക്കാദമിക സ്ഥാപനങ്ങളില്‍ നിന്ന് ബിരുദാനന്തര ബിരുദം ലഭിച്ച വിദ്യാര്‍ഥികള്‍ക്ക് 20,000 വിസയുമാണ് അനുവദിക്കുന്നത്.
യു.എസില്‍ വ്യോമ ഗതാഗത സംവിധാനം സ്വകാര്യവത്കരിക്കണമെന്ന് പ്രമേയം. വ്യോമ ഗതാഗത പ്രവര്‍ത്തനങ്ങള്‍ ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷ(എഫ്.എ.എ)നു കീഴില്‍നിന്ന് സ്വതന്ത്ര സര്‍ക്കാരിതര സംഘടനക്കു കീഴിലേക്ക് മാറ്റണമെന്ന് യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ബജറ്റ് പ്രമേയത്തില്‍ ആവശ്യപ്പെട്ടു.
0.25 ബേസിസ് പോയിന്റ് വര്‍ധനവ് വരുത്തിയപ്പോള്‍ നിലവിലെ പലിശ നിരക്ക് 0.75 ശതമാനത്തില്‍ നിന്ന് ഒരുശതമാനമായി ഉയര്‍ന്നു. മൂന്ന് മാസത്തിനുള്ളില്‍ ഇത് രണ്ടാം തവണയാണ് യുഎസ് ഫെഡ് റിസര്‍വ് പലിശ നിരക്ക് കൂട്ടുന്നത്.
മെഡികെയര്‍ ആന്‍ഡ് മെഡികെയ്ഡ് ഏജന്‍സിയുടെ മേധാവിയായാണ് ഇന്ത്യന്‍ വംശജയായ സീമ വര്‍മ അധികാരമേറ്റത്. മൂന്ന് കോടി അമേരിക്കക്കാരുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതികള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന ഏജന്‍സിയാണിത്. ഡൊണാള്‍ഡ് ട്രംപ് ഭരണകൂടത്തില്‍ സ്ഥാനം ലഭിക്കുന്ന രണ്ടാമത്തെ ഇന്ത്യക്കാരിയാണ് സീമ.