Currency

തന്റെ അമ്മയെ ഇന്ത്യയില്‍ ജഡ്ജിയാക്കാതിരുന്നത് സ്ത്രീയായതിനാല്‍: യുഎസ് ഗവര്‍ണര്‍

സ്വന്തം ലേഖകന്‍Thursday, March 30, 2017 2:40 pm

എന്റെ അമ്മയ്ക്ക് ഇന്ത്യയില്‍ നിയമ വിദ്യാഭ്യാസം നേടാനായി. ഇന്ത്യയുടെ ആദ്യ വനിതാ ജഡ്ജിയാകാന്‍ വരെ അവരെ പരിഗണിച്ചിരുന്നു. എന്നാല്‍ ഇന്ത്യയിലുള്ള സ്ത്രീകളുടെ സാഹചര്യം മൂലം ജഡ്ജിയാകാനുള്ള അവസരം അവര്‍ക്ക് നിഷേധിക്കപ്പെട്ടു.

വാഷിങ്ടണ്‍: സ്ത്രീയായതിനാലാണ് തന്റെ അമ്മയ്ക്ക് ഇന്ത്യയില്‍ ജഡ്ജിയാകാന്‍ കഴിയാതിരുന്നതെന്ന് നിക്കി ഹാലി. യുഎസ് ഗവര്‍ണറും യുഎന്നിലെ അമേരിക്കന്‍ പ്രതിനിധിയുമാണ് നിക്കി ഹാലി. വിദേശകാര്യ സമിതിയുടെ യോഗത്തില്‍ വെച്ചാണ് ഹാലി വിമര്‍ശനം ഉന്നയിച്ചത്. സമൂഹത്തില്‍ സ്ത്രീയുടെ സ്ഥാനമെന്ത് എന്ന വിഷയത്തില്‍ സംസാരിക്കുന്നതിനിടെയിലാണ് ഇക്കാര്യം ഹാലി പറഞ്ഞത്.

എന്റെ അമ്മയ്ക്ക് ഇന്ത്യയില്‍ നിയമ വിദ്യാഭ്യാസം നേടാനായി. ഇന്ത്യയുടെ ആദ്യ വനിതാ ജഡ്ജിയാകാന്‍ വരെ അവരെ പരിഗണിച്ചിരുന്നു. എന്നാല്‍ ഇന്ത്യയിലുള്ള സ്ത്രീകളുടെ സാഹചര്യം മൂലം ജഡ്ജിയാകാനുള്ള അവസരം അവര്‍ക്ക് നിഷേധിക്കപ്പെട്ടു. എന്നാല്‍ ആ അമ്മയ്ക്ക് പിന്നീട് തന്റെ മകള്‍ സൗത്ത് കരോളിന ഗവര്‍ണറും യുഎന്നിലെ യുഎസ് പ്രതിനിധിയുമാകുന്ന ആശ്ചര്യത്തിന് സാക്ഷ്യം വഹിക്കാനായെന്ന് ഹാലി പറഞ്ഞു.

1960 കളില്‍ ഇന്ത്യയില്‍ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയവരാണ് ഹാലിയുടെ മാതാപിതാക്കളായ അജിത് സിങ്ങും രാജ് കൗറും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x