Currency

ഇന്ത്യക്കാരനെതിരായ വംശീയാക്രമണം; അമേരിക്കക്കാരനെതിരെ കേസെടുത്തു

സ്വന്തം ലേഖകൻMonday, March 20, 2017 5:21 pm

'നിന്നെപ്പോലുള്ളവര്‍ എനിക്കു നേരെ ഇരിക്കുന്നത് ഇഷ്ടമില്ലെന്നു' പറഞ്ഞാണ് ഇയാൾ അക്രമിച്ചത്

വാഷിംഗ്ടൺ: അമേരിക്കയിലെ പിറ്റ്‌സ്ബര്‍ഗിലുള്ള റെഡ് റോബിന്‍ റെസ്റ്റോറന്റിൽ വെച്ച് ഇന്ത്യക്കാരനെ അക്രമിക്കുകയും വംശീയാധിക്ഷേപം നടത്തുകയും ചെയ്ത സംഭവത്തിൽ അമേരിക്കക്കാരനെതിരെ കേസെടുത്തു.

ഇന്ത്യക്കാരനായ അങ്കുര്‍ മേത്തയെ ആക്രമിക്കുകയും വര്‍ണ്ണത്തിന്റെയും വര്‍ഗത്തിന്റെയും പേരില്‍ ആക്ഷേപിക്കുകയും ചെയ്തതെന്ന് കാണിച്ച് ജെഫ്രി അലന്‍ ബര്‍ഗെസ് എന്ന 54കാരനെതിരെയാണു കേസെടുത്തിരിക്കുന്നത്.

ബാറില്‍ ബര്‍ഗസിനു എതിര്‍വശത്തിരുന്ന മേത്തയെ പ്രകോപനമില്ലാതെയാണ് ‘നിന്നെപ്പോലുള്ളവര്‍ എനിക്കു നേരെ ഇരിക്കുന്നത് ഇഷ്ടമില്ലെന്നു’ പറഞ്ഞാണ് ഇയാൾ അക്രമിച്ചത്.

മുസ്ലിമാണെന്നു തെറ്റിദ്ധരിച്ചാണ് അക്രമിച്ചതെന്ന് ഇയാൾ പോലീസിന് മൊഴി നൽകി. കുറ്റം തെളിഞ്ഞാൽ ബർഗ്ഗസിന് പത്തുവര്‍ഷത്തിലധികം തടവുശിക്ഷ ലഭിക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x