ആറ് മുസ്ലിം രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ഥികളുടെ അമേരിക്കയിലേയ്ക്കുള്ള പ്രവേശനത്തെ തടയുന്നതിന് ട്രംപ് ഭരണകൂടം കൊണ്ടുവരുന്ന വിലക്കാണ് കോടതി തടഞ്ഞത്. ട്രംപിന്റെ ഉത്തരവ് അമേരിക്കന്‍ ഭരണഘടനയനുസരിച്ച് മുസ്ലിം മതവിഭാഗങ്ങള്‍ക്കുനേരെയുള്ള വിവേചനമാണെന്ന് കാണിച്ച് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയിലാണ് ജഡ്ജി ഡെറിക് വാട്സണ്‍ന്റെ ഉത്തരവ്.
രാജ്യത്തിന്റെ ധനകമ്മി കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് ട്രംപ് ഒബാമ കെയറിന് മാറ്റം വരുത്താനൊരുങ്ങുന്നത്. ഈ നയത്തെ തുടര്‍ന്ന് അടുത്ത ഒമ്പത് വര്‍ഷം കൊണ്ട് ഇത്രയും ആളുകള്‍ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷ ഇല്ലാതാകുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം പകരം പുതിയ ആരോഗ്യ പദ്ധതി പ്രഖ്യാപിക്കണമെന്നും നിര്‍ദേശമുണ്ട്.
യു.എസിലെ തൊഴിലില്ലായ്മാ നിരക്ക് താഴുകയാണ്. നിലവില്‍ 4.7 ശതമാനമാണ് തൊഴിലില്ലായ്മാ നിരക്ക്. കണക്കുകള്‍ പ്രകാരം ജൂണോടെ തൊഴിലില്ലായ്മാ നിരക്ക് 4.5 ശതമാനത്തിലെത്തുമെന്നാണ് വിദഗ്ധരുടെ നിഗമനം. കഴിഞ്ഞ മൂന്ന് മാസങ്ങളായി തൊഴിലവസരങ്ങളില്‍ വര്‍ധനവുണ്ടായിട്ടുണ്ട്.
സ്ഥാപനത്തിന്റെ ഉടമസ്ഥര്‍ മുസ്ലിങ്ങളാണെന്ന് തെറ്റിദ്ധരിച്ചാണ് റിച്ചാര്‍ഡ് ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. അറബ് വംശജരെ അമേരിക്കയില്‍ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ടാണ് റിച്ചാര്‍ഡ് കട കത്തിച്ചത്. ചവറ്റുകൂനയിലെ വസ്തുക്കള്‍ കൂട്ടിയിട്ട് തീവെക്കുകയായിരുന്നു റിച്ചാര്‍ഡ്.
പണം തട്ടിയെടുത്ത 30 പേര് അടങ്ങുന്ന സംഘത്തില്‍ ഒരു സ്ത്രീ ഉള്‍പ്പെടെയാണ് 16 ഇന്ത്യന്‍ വംശജര്‍ക്കെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്. 2015- 17 കാലയളവിലായി വിവധ തട്ടിപ്പുകളില്‍ 35 ലക്ഷം യുഎസ് ഡോളറാണ് നഷ്പ്പെട്ടത്.
യുഎസില്‍ നടക്കുന്ന വംശീയ ആക്രമണങ്ങള്‍ വിദ്വേഷ കുറ്റകൃത്യമായി കണക്കാക്കണമെന്ന് പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടു. ഇന്ത്യന്‍ വംശജയായ പ്രമീള ജയ്പാല്, ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് ജോ ക്രൗളി തുടങ്ങിയവര്‍ ഉള്‍പ്പെടെയുള്ള 67 പാര്‍ലമെന്റ് അംഗങ്ങളാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
അമേരിക്കന്‍ ഓഹരിവ്യാപാരകേന്ദ്രമായ വാള്‍സ്ട്രീറ്റുമായി ബന്ധപ്പെട്ട തട്ടിപ്പുകളെക്കുറിച്ചുള്ള അന്വേഷണമാണ് ഭരാരെയെ പ്രശസ്തനാക്കിയത്. ന്യൂയോര്‍ക്കില്‍ പല വമ്പന്മാര്ക്കെതിരെയും അഴിമതിക്കേസില്‍ ഒട്ടേറെ രാഷ്ട്രീയക്കാര്ക്കുനേരേയും ഭരാരെ നിയമ നടപടി സ്വീകരിച്ചിരുന്നു.
കാലിഫോര്‍ണിയയില്‍ നിന്നുള്ള റിപ്പബ്ലിക്കന്‍ നേതാവ് ഹര്‍മീത് ദില്‍ളോണാ (48)ണ് പൗരാവകാശ വിഭാഗം മേധാവി സ്ഥാനത്തേക്ക് പരിഗണനയിലുള്ളത്. ചണ്ഡിഗഢിലാണ് ദില്ളോണ് ജനിച്ചത്.
വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തുന്നതിന് മുന്‍കൂര്‍ അനുമതി വേണ്ടെന്നാണ് അമേരിക്കന്‍ ഭരണ കൂടത്തിന്റെ പുതിയ നിലപാട്. നിലവില്‍ വ്യക്തിയുടെ സ്വകാര്യ വിവരങ്ങള്‍ ഒരു കാരണവശാലും ചോര്‍ത്താനോ കൈമാറാനോ ഒബാമ ഭരണകൂടം നടപ്പാക്കിയ പദ്ധതികളിലൂടെ അനുവദിച്ചിരുന്നില്ല.
ട്രംപ് ഭരണകൂടത്തിന്റെ മറുപടിയും കോടതി നിലപാടും എതിരായാല്‍ ആയിരക്കണക്കിന് ഇന്ത്യക്കാരുടെ ജോലി പ്രതിസന്ധിയിലാവും. എച്ച്1 ബി വീസക്കാരുടെ ജീവിതപങ്കാളികള്‍ ഉള്‍പ്പെടെയുള്ള എച്ച്4 വീസക്കാര്‍ക്ക് ജോലി ചെയ്യാന്‍ ഒബാമ സര്‍ക്കാര്‍ 2015 ലാണ് അനുമതി നല്‍കിയത്.