കുട്ടികള്‍ക്കു അപകടം സംഭവിക്കാവുന്ന രീതിയില്‍ ആയുധം അശ്രദ്ധമായി വീട്ടില്‍ വെച്ചതിനാണ് ഇവര്‍ക്കെതിരെ കേസ്സെടുത്തിരിക്കുന്നത്.
ചിക്കാഗോ: കള്ളനും പോലീസും കളിക്കുന്നതിനിടെ മൂന്നു വയസുകാരന് വെടിയേറ്റ സംഭവത്തിൽ മാതാപിതാക്കൾക്കെതിരെ കേസ്. സംഭവത്തില്‍ പിതാവ് മൈക്കിള്‍(34), ഹോളൊവെ(28) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു.
അശ്രദ്ധമായി വീട്ടില്‍ വെച്ചിരുന്ന തോക്ക് മാതാവ് ഗ്വാഡിലോന്‍ ഹോളോവേയുടേതായിരുന്നു. കുട്ടികള്‍ക്കു അപകടം സംഭവിക്കാവുന്ന രീതിയില്‍ ആയുധം അശ്രദ്ധമായി വീട്ടില്‍ വെച്ചതിനാണ് ഇവര്‍ക്കെതിരെ കേസ്സെടുത്തിരിക്കുന്നത്.
വീട്ടില്‍ നിന്നും വെറെ മൂന്നു തോക്കുകള്‍ കൂടി പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ചിക്കാഗൊ മേയര്‍ റഹം ഇമ്മാനുവേല്‍ സംഭവത്തിൽ ഉത്കണ്ഠ പ്രകടിപ്പിച്ചു. രക്ഷിതാക്കൾ തോക്ക് പോലുള്ള ഉപകരണങ്ങൾ കുട്ടികളിൽ നിന്നും അകറ്റി വെക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.