Currency

യുഎസ് പ്രസിഡന്റിന്റെ അധികാരം സുപ്രീംകോടതി വെട്ടിക്കുറച്ചു

Friday, March 24, 2017 8:13 am

ഉയർന്ന സര്‍ക്കാര്‍ തസ്തികകളിൽ താല്‍ക്കാലികനിയമനം നടത്തുന്നതിനുള്ള യു.എസ് പ്രസിഡന്റിന്റ അധികാരം സുപ്രീംകോടതി വെട്ടിക്കുറച്ചു

വാഷിങ്ടണ്‍: ഉയർന്ന സര്‍ക്കാര്‍ തസ്തികകളിൽ താല്‍ക്കാലികനിയമനം നടത്തുന്നതിനുള്ള യു.എസ് പ്രസിഡന്റിന്റ അധികാരം സുപ്രീംകോടതി വെട്ടിക്കുറച്ചു. 1998-ലെ ഫെഡറല്‍ വേക്കന്‍സീസ് റിഫോം ആക്ടിന്റെ അടിസ്ഥാനത്തിലാണ് പുതിയ വിധി.

സെനറ്റിന്റെ അനുമതി ആവശ്യമുള്ള തസ്തികകളില്‍ ഒരാളെ നിയമിക്കുന്നപക്ഷം അയാള്‍ക്ക് താല്‍ക്കാലിക ജീവനക്കാരനായി ജോലി ചെയ്യാന്‍ അനുവാദമില്ലെന്നാണ് ഈ നിയമം അനുശാസിക്കുന്നത്. ഈ തസ്തികകളില്‍ മുന്‍പരിചയവും 90 ദിവസത്തെ സേവന കാലാവധിയും പൂര്‍ത്തീകരിച്ചവര്‍ക്ക് സെനറ്റ് അനുമതി ആവശ്യമില്ലെന്നും ഈ ചട്ടത്തിൽ വ്യവസ്ഥയുണ്ട്. 

സെനറ്റിന്റെ അനുമതി ഇല്ലാതെ പാര്‍ട്ടി താല്‍പര്യങ്ങള്‍ മാത്രം കണക്കിലെടുത്ത് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് നിയമനനങ്ങൾ നടത്തിയ സാഹചര്യത്തിൽ പുതിയ വിധിക്ക് ഏറെ പ്രാധാന്യമുണ്ടെന്ന് നിരീക്ഷകര്‍ അഭിപ്രായപ്പെട്ടു.

ഒബാമയുടെ ഭരണകാലത്ത് തൊഴില്‍ വകുപ്പില്‍ നിയമിതനായ ലേബര്‍ കൗൺസൽ സോളമെന്റെ കേസുമായി ബന്ധപ്പെട്ടാണ് പുതിയ വിധി പ്രഖ്യാപിക്കപ്പെട്ടത്. ഈ കേസിൽ പുതിയ നിയമത്തിലെ ഉപാധി ബാധകമാകില്ല എന്നും കോടതി വ്യക്തമാക്കി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x