Currency

എച്ച്1 ബി വിസ: അപേക്ഷ ഏപ്രില്‍ മൂന്നു മുതല്‍ സ്വീകരിക്കും

സ്വന്തം ലേഖകന്‍Friday, March 17, 2017 12:48 pm

എന്നുവരെയാണ് വിസ അപേക്ഷ സ്വീകരിക്കുകയെന്ന് യു.എസ്.സി.ഐ.എസ് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. സാധാരണയായി അഞ്ചു ദിവസത്തേക്കാണ് അപേക്ഷ സ്വീകരിക്കുക. പൊതു വിഭാഗത്തില്‍ 65,000 വിസകളും യു.എസ് അക്കാദമിക സ്ഥാപനങ്ങളില്‍ നിന്ന് ബിരുദാനന്തര ബിരുദം ലഭിച്ച വിദ്യാര്‍ഥികള്‍ക്ക് 20,000 വിസയുമാണ് അനുവദിക്കുന്നത്.

വാഷിങ്ടണ്‍: 2018 സാമ്പത്തിക വര്‍ഷത്തെ എച്ച്1 ബി. വിസക്കുള്ള അപേക്ഷകള്‍ ഏപ്രില്‍ മൂന്നു മുതല്‍ സ്വീകരിക്കുമെന്ന് യു.എസ്. വിസയുമായി ബന്ധപ്പെട്ട അനിശ്ചിതത്വം നിലനില്‍ക്കുന്നതിനിടെയാണ് യു.എസ്. സിറ്റിസണ്‍ ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വിസ് (യു.എസ്.സി.ഐ.എസ്) അധികൃതര്‍ പുതിയ നടപടിയെക്കുറിച്ച് അറിയിച്ചത്. നേരത്തെ ഇന്ത്യന്‍ ഐ.ടി. മേഖലക്കും അമേരിക്കയില്‍ ഉയര്‍ന്ന തസ്തികകളില്‍ ജോലി അന്വേഷിക്കുന്നവര്‍ക്കും കനത്ത തിരിച്ചടി നല്‍കിക്കൊണ്ട് ഏപ്രില്‍ മൂന്നു മുതല്‍ ആറു മാസത്തേക്ക് താത്കാലികമായി പ്രീമിയം വിസ നടപടികള്‍ നിര്‍ത്തിവെച്ചതായി യു.എസ്. സി.ഐ.എസ് അറിയിച്ചിരുന്നു.

അതേസമയം എന്നുവരെയാണ് വിസ അപേക്ഷ സ്വീകരിക്കുകയെന്ന് യു.എസ്.സി.ഐ.എസ് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. സാധാരണയായി അഞ്ചു ദിവസത്തേക്കാണ് അപേക്ഷ സ്വീകരിക്കുക. പൊതു വിഭാഗത്തില്‍ 65,000 വിസകളും യു.എസ് അക്കാദമിക സ്ഥാപനങ്ങളില്‍ നിന്ന് ബിരുദാനന്തര ബിരുദം ലഭിച്ച വിദ്യാര്‍ഥികള്‍ക്ക് 20,000 വിസയുമാണ് അനുവദിക്കുന്നത്.

എന്നാല്‍ ഗവേഷണത്തിനും ശാസ്ത്ര സ്ഥാപനങ്ങളിലേക്കും എച്ച്1 ബി. വിസ ഉപയോഗിച്ചുവരുന്നവരെ ഈ പരിധിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. മാത്രവുമല്ല ഇവരുടെ വിസ നടപടികള്‍ ആറു മാസത്തേക്ക് പ്രീമിയം വിസ നിര്‍ത്തിവെച്ച സാചര്യത്തില്‍ തടസപ്പെട്ടിരിക്കുകയുമാണ്. നേരത്തേ വന്ന റിപ്പോര്‍ട്ടുകള്‍ക്കു വിപരീതമായി ഈ വര്‍ഷം എച്ച്1 ബി വിസ പരിഷ്‌കരിക്കണമുണ്ടാവില്ലെന്ന് സൂചിപ്പിക്കുന്നതാണ് പുതിയ അറിയിപ്പ്. ഏപ്രില്‍ മൂന്നിനുമുമ്പ് സമര്‍പ്പിക്കുന്ന അപേക്ഷകള്‍ സ്വീകരിക്കില്ല.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x