
ദോഹ: ജബര്‍ ബിന്‍ മുഹമ്മദ് സ്ട്രീറ്റ് വെളളിയാഴ്ച മുതല്‍ ഒരു വര്‍ഷത്തേക്ക് ഭാഗികമായി അടയ്ക്കും. ഇസ്ലാമിക് മ്യൂസിയം ഇന്റര്‍സെക്ഷനും അല്‍ മിര്‍ഖാബ് റൗണ്ട് എബൗട്ടിനും ഇടയിലുള്ള 600 മീറ്റര്‍ പാതയാണ് അടയ്ക്കുന്നത്. ഇരുവശങ്ങളിലെയും ഒറ്റവരിപാതകളില് മാത്രമേ ഗതാഗതം അനുവദിക്കൂ. ദോഹ സെന്‍ട്രല്‍ വികസന- സൗന്ദര്യവല്‍ക്കരണ പദ്ധതി- പാക്കേജ് രണ്ടിന്റെ ഭാഗമായി സ്ട്രീറ്റിലെ സൗന്ദര്യവല്‍ക്കരണ ജോലികള്‍ പൂര്‍ത്തിയാക്കാനാണിത്.
അബ്ദുള്ള ബിന്‍ ജാസിം സ്ട്രീറ്റ് എക്സിറ്റില്‍ നിന്ന് ഇസ്ലാമിക് മ്യൂസിയം ഇന്റര്‍സെക്ഷനിലേക്കുള്ള പാതയും അടയ്ക്കും. ഇസ്ലാമിക് മ്യൂസിയം ഇന്റര്സെക്ഷന് എക്സിറ്റിലെ അല്‍ കോര്‍ണിഷ് സ്ട്രീറ്റില്‍ നിന്ന് ജബര്‍ ബിന്‍ മുഹമ്മദ് സ്ട്രീറ്റിലേക്കും തിരിച്ചുമുള്ള പാതയും അടയ്ക്കും. ഇതുവഴിയെത്തുന്നവര്‍ യു-ടേണ്‍ എടുത്ത് വേണം യാത്ര തുടരാന്‍.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.