ദോഹ: ദേശീയ പകര്‍ച്ചപ്പനി പ്രതിരോധ കുത്തിവയ്പ് എടുക്കാന്‍ മുന്‍കൂര്‍ അനുമതി തേടണം. പ്രതിരോധ കുത്തിവയ്പിനായി പ്രാഥമിക പരിചരണ കോര്‍പറേഷന്റെ 107 എന്ന ഹോട്ട്ലൈന്‍ നമ്പറില്‍ വിളിച്ച് അനുമതി തേടണം. മറ്റ് ചികിത്സയ്ക്ക് അനുമതി വാങ്ങി പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ എത്തുന്നവര്‍ക്ക് ഒറ്റ സന്ദര്‍ശനത്തില്‍ തന്നെ പ്രതിരോധ കുത്തിവയ്പും എടുക്കാം.
ശരീര താപനില 40 ഡിഗ്രി സെല്‍ഷ്യസ്, ശരീര വേദന, ചുമ, തലവേദന എന്നിവയെല്ലാമാണ് പകര്‍ച്ചപനിയുടെ ലക്ഷണങ്ങള്‍. ചിലര്‍ക്ക് പകര്‍ച്ചപ്പനി ഗുരുതരാവസ്ഥയിലേക്കും മരണത്തിനും ഇടയാക്കുന്നുണ്ട്. നിലവിലെ കോവിഡ് സാഹചര്യത്തില്‍ 6 മാസത്തിന് മുകളിലുള്ള എല്ലാവരും പകര്‍ച്ചപ്പനി പ്രതിരോധ കുത്തിവയ്പ് എടുക്കണമെന്ന് കോവിഡ് ദേശീയ ഹെല്‍ത്ത് സ്ട്രാറ്റജിക് ഗ്രൂപ്പ് അധ്യക്ഷന്‍ ഡോ.അബ്ദുല്ലത്തീഫ് അല്‍ ഖാല്‍ പറഞ്ഞു.
തിരക്ക് കുറഞ്ഞ സമയങ്ങളില്‍ കുത്തിവയ്പ് എടുക്കാന്‍ ശ്രമിക്കണമെന്നും ഡോ. അബ്ദുല്ലത്തീഫ് അല്‍ ഖാല്‍ പറഞ്ഞു. രാജ്യത്തെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, സ്വകാര്യ, അര്‍ധ സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങള്‍ തുടങ്ങി എഴുപതോളം കേന്ദ്രങ്ങളില്‍ സൗജന്യ കുത്തിവയ്പ് ലഭിക്കും. 2021 മാര്‍ച്ച് വരെയാണ് ക്യാംപെയ്ന്‍.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.