Currency

ബു സിദ്ര റൗണ്ട് എബൗട്ട് ഇനി നിയന്ത്രിത ഇന്റര്‍സെക്ഷന്‍

സ്വന്തം ലേഖകന്‍Monday, October 26, 2020 6:12 pm

ദോഹ: നവീകരണ ജോലികള്‍ പൂര്‍ത്തീകരിച്ചതോടെ ബു സിദ്ര റൗണ്ട് എബൗട്ട് ഇനി സിഗ്നല്‍ നിയന്ത്രിത ഇന്റര്‍സെക്ഷന്‍. 80% അടിസ്ഥാന സൗകര്യ വികസന നിര്‍മാണങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇന്നലെയാണ് ഗതാഗതത്തിനു തുറന്നത്. ഇന്റര്‍സെക്ഷനില്‍ നിന്ന് അല്‍ സെയ്ലിയ റോഡിലേക്കുള്ള ഇരുവശങ്ങളിലെയും മൂന്ന് വരി പാത അഞ്ചാക്കി.

അല്‍ സിദെയ്റ, റാസ് ലഫാന്‍ സ്ട്രീറ്റുകളിലേക്കുള്ള ഇരുവശങ്ങളിലെയും പാതകളും മൂന്നില്‍ നിന്ന് നാലാക്കി വര്‍ധിപ്പിച്ചു. 2 കിലോമീറ്റര്‍ റോഡ് നവീകരണം, പുതിയ സര്‍വീസ് റോഡ്, സര്‍വീസ് റോഡുകളില്‍ വെളിച്ച സംവിധാനം എന്നിവയും പദ്ധതിയുടെ ഭാഗമാണ്. ആരോഗ്യകരമായ ജീവിതശൈലിയെ പ്രോല്‍സാഹിപ്പിക്കാന്‍ അല്‍ സെയ്ലിയ റോഡില്‍ കാല്‍നട, സൈക്കിള്‍ പാതകളും തണലേകാന്‍ മരങ്ങളും അധികം താമസിയാതെ പൂര്‍ത്തിയാകും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x