മൂന്ന് മാസത്തിനുള്ളില്‍ റെക്കോര്‍ഡ് വേഗത്തിലാണ് പദ്ധതിയുടെ ആദ്യ ഘട്ടത്തിന്റെ നിര്‍മാണ പ്രവര്‍ത്തികള്‍ നടന്നത്. വക്റയില്‍ നിന്നും വുകൈറുമായും, മശാഫുമായും ബന്ധിപ്പിക്കുന്നതാണ് പദ്ധതിയുടെ ഒന്നാം ഘട്ടം.
കുടയുള്ള ട്രോളിയാണ് ശുചീകരണ തൊഴിലാളികള്‍ക്കു തണലൊരുക്കുന്നതിനായി മന്ത്രാലയം തയാറാക്കിയിട്ടുള്ളത്. ശരീരത്തിലേക്ക് നേരിട്ടു വെയിലേല്‍ക്കുന്നത് തടയാന്‍ ഇത്തരത്തില്‍ നിര്‍മിക്കുന്ന കുടയുള്ള ട്രോളികള്‍ വഴി സാധിക്കും. ആദ്യമായാണ് ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നത്.
ഊര്‍ജ മേഖലയിലെ സുരക്ഷിതത്വത്തിനായി രാജ്യം ‘ദേശീയ ദര്‍ശനം 2030’ മുന്നോട്ടു വെക്കുന്ന പരിപാടികള്‍ യാഥാര്‍ത്ഥ്യമാക്കുന്നതിന്റെ ഭാഗമായാണ് ഗ്രീന്‍ കാര്‍ പദ്ധതിക്കു തുടക്കം കുറിക്കുന്നത്. ഗ്രീന്‍ കാര്‍ നിരത്തിലിറക്കാന്‍ വേണ്ട നടപടികള്‍ കൈക്കൊള്ളുന്നതും നിര്‍മാണ കമ്പനികള്‍ക്കും വിതരണക്കാര്‍ക്കും ഗ്രീന്‍ കാര്‍ നിരത്തിലിറക്കാന്‍ നിര്‍ദേശങ്ങള്‍ നല്‍കുന്നതും ഗതാഗത മന്ത്രാലയമായിരിക്കും.
താത്കാലികമായാണ് ഈ ഇളവ് പ്രഖ്യാപിച്ചിട്ടുള്ളത്. വ്യാഴാഴ്ച ഓഫീസ് സമയം അവസാനിക്കുന്നതിന് മുമ്പ് പിഴ അടക്കുന്നവര്‍ക്ക് 70 ശതമാനം ഇളവ് ലഭിക്കും.
അധികൃതര്‍ കടലിലും മീന്വില്പന കേന്ദ്രങ്ങളിലും വ്യാപക പരിശോധന നടത്തിയിരുന്നു. എന്നാല്‍ സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ല. ഖത്തറിന്റെ സമുദ്രാതിര്‍ത്തിയില്‍ ഒരിടത്തും മീനുകള്‍ ചത്തുപൊന്തിയിട്ടില്ലെന്നും അധികൃതര്‍ വിശദീകരിക്കുന്നു.
ഭാവിയില്‍ പുതിയ കമ്പനികള്‍ റജിസ്റ്റര്‍ ചെയ്യണമെങ്കില്‍ ഹുക്കൂമിയില്‍ അക്കൗണ്ട് എടുക്കാതെ സാധിക്കില്ല. അറബിക്, ഇംഗ്ലിഷ് ഭാഷകള്‍ക്കു പുറമെ തൊഴിലാളിയുടെ മാതൃഭാഷയിലും ഹുക്കൂമിയില്‍ തൊഴില്‍ കരാര്‍ തയാറാക്കാം. കരാറിലെ വ്യവസ്ഥകള്‍ മന്ത്രാലയത്തിന്റെ പരിശോധനകള്‍ക്കു വിധേയമായിരിക്കും.
ഈ വര്‍ഷം ആദ്യ മൂന്നുമാസത്തിനുള്ളില്‍ ഇഗേറ്റ് ഉപയോഗിച്ച് എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയത് 8.65 ലക്ഷം പേരാണ്. ഈ വര്‍ഷം അവസാനത്തോടെ 35 ലക്ഷം പേര് ഈ സര്‍വീസ് ഉപയോഗിക്കുമെന്നാണു പ്രതീക്ഷ.
ജെറ്റ് എയര്‍വെയ്സ് 24ാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് ഒറ്റ ദിവസത്തേക്കുള്ള ഓഫര്‍ പ്രഖ്യാപിച്ചത്. ഇന്റര്‍നാഷണല്‍ നെറ്റ്വര്ക്കില് ഇന്ന് ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് ടിക്കറ്റ് അടിസ്ഥാന നിരക്കിന്റെ 24 ശതമാനം ഡിസ്്കൗണ്ട് ലഭിക്കുമെന്നാണ് അധികൃതര്‍ അറിയിച്ചിട്ടുള്ളത്.
അടുത്ത അധ്യയന വര്‍ഷം മുതല്‍ ഇന്ത്യന്‍ സ്കൂളുകളില്‍ മറ്റ് രാജ്യക്കാര്‍ക്ക് പ്രവേശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ വിദ്യാഭ്യാസ മന്ത്രാലയം അനുമതി നല്‍കിയത്. നിലവില്‍ 15 ഇന്ത്യന്‍ സ്കൂളുകളുണ്ടായിട്ടും ഇന്ത്യക്കാരായ വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം ലഭിക്കാത്ത സാഹചര്യമാണ്. നിരവധി പേര് വെയ്റ്റിങ് ലിസ്റ്റിലും.
ഖത്തര്‍, സൗദി അറേബ്യ, ബഹ്റൈന്‍, യുഎഇ, കുവൈത്ത്, ഒമാന്‍ എന്നീ ആറു രാജ്യങ്ങളിലെയും ടെലികോം ഉപഭോക്താക്കള്‍ക്കു റോമിങ്ങില്‍ ആയിരിക്കുമ്പോഴുള്ള ഡേറ്റ നിരക്ക് 35% കുറഞ്ഞിട്ടുണ്ട്. വോയ്സ് കോള്‍, എസ്എംഎസ് നിരക്കുകളുംകുറഞ്ഞു.