Currency

ഖത്തര്‍ ഇന്ത്യന്‍ സ്‌കൂളുകളില്‍ മറ്റു രാജ്യക്കാരായ വിദ്യാര്‍ഥികള്‍ക്ക് നിയന്ത്രണം

സ്വന്തം ലേഖകന്‍Thursday, May 4, 2017 1:05 pm

അടുത്ത അധ്യയന വര്‍ഷം മുതല്‍ ഇന്ത്യന്‍ സ്‌കൂളുകളില്‍ മറ്റ് രാജ്യക്കാര്‍ക്ക് പ്രവേശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ വിദ്യാഭ്യാസ മന്ത്രാലയം അനുമതി നല്‍കിയത്. നിലവില്‍ 15 ഇന്ത്യന്‍ സ്‌കൂളുകളുണ്ടായിട്ടും ഇന്ത്യക്കാരായ വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം ലഭിക്കാത്ത സാഹചര്യമാണ്. നിരവധി പേര്‍ വെയ്റ്റിങ് ലിസ്റ്റിലും.

ദോഹ: ഖത്തറിലെ ഇന്ത്യന്‍ സ്‌കൂളുകളില്‍ മറ്റു രാജ്യക്കാരായ വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കുന്നത് നിയന്ത്രിക്കും ഇതിന് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചു. നിലവില്‍ സ്‌കൂളിന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ഉള്‍ക്കൊള്ളാന്‍ വേണ്ടത്ര സീറ്റുകള്‍ ഇല്ല. ഈ സാഹചര്യത്തിലാണ് മറ്റു രാജ്യക്കാരെ നിയന്ത്രിച്ച് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രഥമ പരിഗണന നല്‍കാന്‍ നിര്‍ദ്ദേശം നല്‍കിയത്.

ഖത്തറിലെ ഏറ്റവും വലിയ പ്രവാസി സമൂഹമായ ഇന്ത്യക്കാരുടെ മക്കള്‍ക്ക് പഠിക്കാന്‍ ആവശ്യമായ സീറ്റുകള്‍ നിലവില്‍ ഇന്ത്യന്‍ സ്‌കൂളുകളിലില്ല. ഈ സാഹചര്യത്തിലാണ് അടുത്ത അധ്യയന വര്‍ഷം മുതല്‍ ഇന്ത്യന്‍ സ്‌കൂളുകളില്‍ മറ്റ് രാജ്യക്കാര്‍ക്ക് പ്രവേശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ വിദ്യാഭ്യാസ മന്ത്രാലയം അനുമതി നല്‍കിയത്. നിലവില്‍ 15 ഇന്ത്യന്‍ സ്‌കൂളുകളുണ്ടായിട്ടും ഇന്ത്യക്കാരായ വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം ലഭിക്കാത്ത സാഹചര്യമാണ്. നിരവധി പേര്‍ വെയ്റ്റിങ് ലിസ്റ്റിലും. ഇത് പരിഗണിച്ചാണ് വിദ്യാഭ്യാസ മന്ത്രാലയം ഇന്ത്യന്‍ സ്‌കൂളുകളില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് പ്രഥമ പരിഗണന നല്‍കാന്‍ നിര്‍ദേശം നല്‍കിയത്.

അതേസമയം പുതിയ നിര്‍ദേശം സ്‌കൂളുകളില്‍ നിലവിലുള്ള മറ്റ് രാജ്യക്കാരായ വിദ്യാര്‍ഥികളെ ബാധിക്കില്ല. പുതിയ വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നല്‍കുന്നതിലാണ് നിയന്ത്രണം. മാത്രവുമല്ല ഇന്ത്യന്‍ സ്‌കൂളുകളില്‍ മറ്റ് രാജ്യക്കാര്‍ക്ക് പ്രവേശന നിരോധം ഏര്‍പ്പെടുത്തിയിട്ടുമില്ല.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x