Currency

ജെറ്റ് എയര്‍വെയ്‌സ് വാര്‍ഷികം: ഇന്ന് ബുക്ക് ചെയ്യുന്നവര്‍ക്ക് 24% നിരക്ക് ഇളവ്

സ്വന്തം ലേഖകന്‍Friday, May 5, 2017 11:17 am

ജെറ്റ് എയര്‍വെയ്‌സ് 24ാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് ഒറ്റ ദിവസത്തേക്കുള്ള ഓഫര്‍ പ്രഖ്യാപിച്ചത്. ഇന്റര്‍നാഷണല്‍ നെറ്റ്‌വര്‍ക്കില്‍ ഇന്ന് ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് ടിക്കറ്റ് അടിസ്ഥാന നിരക്കിന്റെ 24 ശതമാനം ഡിസ്്കൗണ്ട് ലഭിക്കുമെന്നാണ് അധികൃതര്‍ അറിയിച്ചിട്ടുള്ളത്.

ദോഹ: ജെറ്റ് എയര്‍വെയ്‌സ് യാത്രികര്‍ക്കായി ആഭ്യന്തര, അന്താരാഷ്ട്ര സര്‍വീസുകളില്‍ ആകര്‍ഷണീയമായ ഓഫര്‍ പ്രഖ്യാപിച്ചു. ജെറ്റ് എയര്‍വെയ്‌സ് 24ാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് ഒറ്റ ദിവസത്തേക്കുള്ള ഓഫര്‍ പ്രഖ്യാപിച്ചത്. ഇന്റര്‍നാഷണല്‍ നെറ്റ്‌വര്‍ക്കില്‍ ഇന്ന് ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് ടിക്കറ്റ് അടിസ്ഥാന നിരക്കിന്റെ 24 ശതമാനം ഡിസ്്കൗണ്ട് ലഭിക്കുമെന്നാണ് അധികൃതര്‍ അറിയിച്ചിട്ടുള്ളത്. എക്കോണമി, പ്രീമിയര്‍ ക്ലാസുകളിലും ഓഫര്‍ ലഭ്യമാണ്.

അതേസമയം ആഭ്യന്തര സര്‍വീസില്‍ തിരഞ്ഞെടുക്കപ്പെട്ട മേഖലകളിലാണ് ഓഫര്‍ ലഭിക്കുക. ജൂണ്‍ 16 മുതലുള്ള യാത്രകള്‍ക്കാണ് ഈ ആനുകൂല്ല്യം ലഭിക്കുക. നേരിട്ടുള്ള വിമാനങ്ങളില്‍ വ്യക്തിഗത ബുക്കിങിനാണ് ഓഫര്‍ ലഭിക്കുക. ഫസ്റ്റ് കം ഫസ്റ്റ് സെര്‍വ് അടിസ്ഥാനത്തിലാണ് യാത്രക്കാര്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് ഡിസ്‌കൗണ്ട് ലഭിക്കുക.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x