Currency

ഇലക്ട്രോണിക് തൊഴില്‍ കരാറുകള്‍ സര്‍ക്കാര്‍ വെബ്സൈറ്റില്‍ റജിസ്റ്റര്‍ ചെയ്യണം

സ്വന്തം ലേഖകന്‍Friday, May 5, 2017 12:56 pm

ഭാവിയില്‍ പുതിയ കമ്പനികള്‍ റജിസ്റ്റര്‍ ചെയ്യണമെങ്കില്‍ ഹുക്കൂമിയില്‍ അക്കൗണ്ട് എടുക്കാതെ സാധിക്കില്ല. അറബിക്, ഇംഗ്ലിഷ് ഭാഷകള്‍ക്കു പുറമെ തൊഴിലാളിയുടെ മാതൃഭാഷയിലും ഹുക്കൂമിയില്‍ തൊഴില്‍ കരാര്‍ തയാറാക്കാം. കരാറിലെ വ്യവസ്ഥകള്‍ മന്ത്രാലയത്തിന്റെ പരിശോധനകള്‍ക്കു വിധേയമായിരിക്കും.

ദോഹ: തൊഴിലുടമകള്‍ തൊഴില്‍ കരാറുകള്‍ സര്‍ക്കാര്‍ വെബ്സൈറ്റായ ഹുക്കൂമിയില്‍ റജിസ്റ്റര്‍ ചെയ്യണമെന്ന് അധികൃതരുടെ നിര്‍ദേശം. പുതിയ ഇലക്ട്രോണിക് തൊഴില്‍ കരാറുകള്‍ ഒപ്പുവയ്ക്കുന്നതിനും നിലവിലുള്ള തൊഴിലാളികളുടെ കരാര്‍ വ്യവസ്ഥകള്‍ പുതുക്കുന്നതിനും ഹുക്കൂമിയില്‍ റജിസ്റ്റര്‍ ചെയ്യണമെന്ന് ഭരണനിര്‍വഹണ വികസന, തൊഴില്‍ സാമൂഹിക കാര്യ മന്ത്രാലയം അറിയിച്ചു. ഇതിനായി ഹുക്കൂമി അക്കൗണ്ട് ലോഗിന്‍ സംവിധാനം ഉടന്‍ പരിഷ്‌കരിക്കും.

ഭാവിയില്‍ പുതിയ കമ്പനികള്‍ റജിസ്റ്റര്‍ ചെയ്യണമെങ്കില്‍ ഹുക്കൂമിയില്‍ അക്കൗണ്ട് എടുക്കാതെ സാധിക്കില്ല. അറബിക്, ഇംഗ്ലിഷ് ഭാഷകള്‍ക്കു പുറമെ തൊഴിലാളിയുടെ മാതൃഭാഷയിലും ഹുക്കൂമിയില്‍ തൊഴില്‍ കരാര്‍ തയാറാക്കാം. കരാറിലെ വ്യവസ്ഥകള്‍ മന്ത്രാലയത്തിന്റെ പരിശോധനകള്‍ക്കു വിധേയമായിരിക്കും. മാത്രവുമല്ല കരാറിലെ ചില അടിസ്ഥാന വസ്തുതകള്‍ തൊഴിലുടമയ്ക്കു പിന്നീട് മാറ്റാനും സാധിക്കില്ല.

തൊഴിലുടമയ്ക്ക്് http://econtract.molsa.gov.qa എന്ന തൊഴില്‍ മന്ത്രാലയത്തിന്റെ വെബ്സൈറ്റിലൂടെയോ സ്വന്തം സ്മാര്‍ട് കാര്‍ഡ് ഉപയോഗിച്ചോ ഹുക്കൂമിയില്‍ റജിസ്റ്റര്‍ ചെയ്യാവുന്നതാണ്. എങ്ങനെ ഇലക്ട്രോണിക് തൊഴില്‍ കരാര്‍ തയാറാക്കാം എന്ന് വിശദീകരിക്കുന്ന 13 പേജുള്ള ഗൈഡും ഹുക്കൂമിയില്‍ നല്‍കിയിട്ടുണ്ട്. തൊഴിലുടമയ്ക്ക് വിവരങ്ങള്‍ പിഡിഎഫ് ഫയലുകളാക്കി സൂക്ഷിക്കാനും ആവശ്യമെങ്കില്‍ പ്രിന്റ് എടുക്കാനും ഉള്ള സൗകര്യമുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x