രണ്ടാം സ്ഥാനത്ത് ബഹ്റൈനും (ആഗോള റാങ്ക് 40, ഹെല്‍ത് സ്കോര്‍ 68.73) മൂന്നാമത് യുഎഇയും (ആഗോള റാങ്ക് 43, ഹെല്‍ത് സ്കോര്‍ 67.30) നാലാമത് ഒമാനും (ആഗോള റാങ്ക് 48, ഹെല്‍ത് സ്കോര്‍ 62.89) ആണ്. അതേസമയം കുവൈത്തിനും സൗദി അറേബ്യയ്ക്കും ആദ്യ 50 സ്ഥാനത്തിനുള്ളില്‍ ഇടം പിടിക്കാന്‍ കഴിഞ്ഞില്ല.
ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് സല്‍വ റോഡ് വഴി ദുഖാന് റോഡിലേക്ക് അമ്പത് കിലോമീറ്ററിലധികം നീളുന്നതാണ് ജി റിങ് റോഡ്. ഹമദ് വിമാനത്താവളം, അല്‍ വജ്ബ, റയ്യാന്‍, ബാനി ഹാജെര്‍, ദുഖാന് എന്നിവിടങ്ങളിലേക്കുള്ള യാത്രാസമയം കുറയ്ക്കാന്‍ ഇതു വഴി സഹായകമാകും.
ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റാണ് ഉത്തരവ് റദ്ദാക്കിയത്. പഴയ വാഹനങ്ങള്‍ സംബന്ധിച്ചുള്ള പുതിയ ഉത്തരവ് ഉടന്‍ പുറത്തിറക്കുമെന്നും ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റ് വ്യക്തമാക്കി.
ചില മേഖലകളിൽ 70 കിമീ/മണിക്കൂർ വേഗതയിൽ വരെ കാറ്റ് വീശിയേക്കാമെന്ന് കാലാവസ്ഥാ നിരീക്ഷണവിഭാഗം അറിയിച്ചു
ഫെറി സര്‍വീസുകള്‍ വെസ്റ്റ് ബേ, സു പോര്‍ട്ട്, പേള്‍ ഖത്തര്‍, ഇസ്ലാമിക് മ്യൂസിയം തുടങ്ങിയ സ്ഥലങ്ങളിലേക്ക് പദ്ധതി നടപ്പിലാകുന്നതോടെ എളുപ്പത്തില്‍ എത്തിച്ചേരാന്‍ സഹായകമാകും. ഇതിന്റെ ഭാഗമായി വെസ്റ്റ്ബേയില്‍ നിര്‍മാണ പ്രവര്‍ത്തനത്തനം ഉടന്‍ ആരംഭിക്കുമെന്ന് മന്ത്രാലയം അറിയിച്ചു.
ഖത്തറിലെ സ്വകാര്യ സ്കൂളുകൾ ഇല്ലാത്ത വടക്കൻ മേഖലയിലെ സ്വകാര്യ, അർദ്ധ സ്വകാര്യ സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ കുട്ടികൾക്ക് ഇനി മുതൽ സർക്കാർ സ്കൂളുകളിൽ പ്രവേശനം ലഭിക്കും
ഖത്തർ വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ വിവിധ ഓൺലൈൻ സേവനങ്ങൾ സ്മാർട്ട് ഫോൺ ആപ്ലിക്കേഷൻ രൂപത്തിലാക്കി
റെഡ് ലൈന്‍ സൗത്ത് പാതയുടെ 66.5 ശതമാനം ജോലിയും പൂര്‍ത്തിയായിട്ടുണ്ട്. 19 കിലോമീറ്റര്‍ നീളുന്ന റെഡ് ലൈന്‍ സൗത്ത് ഭൂഗര്‍ഭ പാതയുടെ നിര്‍മാണം 58.6 ശതമാനവും ഗോള്‍ഡ് ലൈന്‍ ഭൂഗര്‍ഭ പാത 55 ശതമാനവും പൂര്‍ത്തിയായി.
സ്വകാര്യമേഖലയില്‍ പണിയെടുക്കുന്നവര്‍ക്ക് കുടുംബാംഗങ്ങളെ സ്വന്തം സ്പോണ്സര്ഷിപ്പില് ഖത്തറിലേക്കു കൊണ്ടുവരുന്നതിന് കുറഞ്ഞത് ഏഴായിരം റിയാലിനു മുകളില്‍ ശമ്പളമുണ്ടായിരിക്കണം. അതേസമയം ശമ്പളം 10,000 റിയാലിനു മുകളിലാണെങ്കില്‍ കുടുംബ വീസ ലഭിക്കാന്‍ എളുപ്പമാണ്.
മണിക്കൂറില്‍ 8700 യാത്രക്കാരെ ഉള്‍ക്കൊള്ളാനുള്ള ശേഷിയാണ് നിലവില്‍ വിമാനത്താവളത്തിനുള്ളത്. കഴിഞ്ഞ വര്‍ഷം 3.7 കോടി യാത്രക്കാരാണു ഹമദ് രാജ്യാന്തര വിമാനത്താവളം വഴി യാത്ര ചെയ്തത്.