രണ്ടാം സ്ഥാനത്ത് ബഹ്റൈനും (ആഗോള റാങ്ക് 40, ഹെല്‍ത് സ്കോര്‍ 68.73) മൂന്നാമത് യുഎഇയും (ആഗോള റാങ്ക് 43, ഹെല്‍ത് സ്കോര്‍ 67.30) നാലാമത് ഒമാനും (ആഗോള റാങ്ക് 48, ഹെല്‍ത് സ്കോര്‍ 62.89) ആണ്. അതേസമയം കുവൈത്തിനും സൗദി അറേബ്യയ്ക്കും ആദ്യ 50 സ്ഥാനത്തിനുള്ളില്‍ ഇടം പിടിക്കാന്‍ കഴിഞ്ഞില്ല.
ദോഹ: ലോകാരോഗ്യ സൂചിക പട്ടികയില്‍ ജിസിസിയില്‍ ഏറ്റവും മുന്നില്‍ ഖത്തര്‍. 163 രാജ്യങ്ങളെ ഉള്‍പ്പെടുത്തി ബ്ലൂംബര്‍ഗ് തയാറാക്കിയ ആരോഗ്യ സൂചിക പ്രകാരമാണ് ഖത്തറിന്റെ നേട്ടം. ആഗോള റാങ്കില്‍ 36ാം സ്ഥാനത്തുള്ള ഖത്തറിന്റെ ഹെല്‍ത് സ്കോര്‍ 71.78 ആണ്.
പട്ടികയില്‍ രണ്ടാം സ്ഥാനത്ത് ബഹ്റൈനും (ആഗോള റാങ്ക് 40, ഹെല്‍ത് സ്കോര്‍ 68.73) മൂന്നാമത് യുഎഇയും (ആഗോള റാങ്ക് 43, ഹെല്‍ത് സ്കോര്‍ 67.30) നാലാമത് ഒമാനും (ആഗോള റാങ്ക് 48, ഹെല്‍ത് സ്കോര്‍ 62.89) ആണ്. അതേസമയം കുവൈത്തിനും സൗദി അറേബ്യയ്ക്കും ആദ്യ 50 സ്ഥാനത്തിനുള്ളില്‍ ഇടം പിടിക്കാന്‍ കഴിഞ്ഞില്ല. ജീവിതദൈര്‍ഘ്യം, മരണകാരണം, രക്തസമ്മര്‍ദം, പ്രമേഹം, കൊഴുപ്പു കുറഞ്ഞ ഭക്ഷണം, പോഷകാഹാരക്കുറവ്, പുകയില ഉപയോഗം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങള്‍ എന്നിവയെല്ലാം ആധാരമാക്കിയാണു ബ്ലൂംബര്‍ഗ് ലോകാരോഗ്യ സൂചിക തയാറാക്കുന്നത്.
സമ്പന്നരാജ്യങ്ങള്‍ ആരോഗ്യത്തിന്റെ കാര്യത്തില്‍ അത്ര മെച്ചപ്പെട്ട നിലയില്‍ അല്ലെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. പലവിധ ആരോഗ്യ പ്രശ്നങ്ങള്‍ക്കും കാരണമാകുന്ന പൊണ്ണത്തടിയാണ് അമേരിക്കയടക്കമുള്ള സമ്പന്നരാജ്യങ്ങളെ പട്ടികയില്‍ പിന്നിലാക്കുന്നത്. ലോകത്തിലെ ഏറ്റവും ആരോഗ്യപൂര്‍ണമായ രാജ്യമായി പട്ടികയില്‍ ഒന്നാം സ്ഥാനത്ത് എത്തിയത് ഇറ്റലിയാണ്. ഐസ്ലന്ഡ് (ഹെല്‍ത് സ്കോര്‍ 91.21), സ്വിറ്റ്സര്‍ലന്‍ഡ് (ഹെല്‍ത് സ്കോര്‍ 90.75), സിംഗപ്പൂര്‍ (ഹെല്‍ത് സ്കോര്‍ 90.23), ഓസ്ട്രേലിയ (ഹെല്‍ത് സ്കോര്‍ 89.24) എന്നിവയാണ് രണ്ടുമതല്‍ അഞ്ചുവരെ സ്ഥാനങ്ങളിലുള്ളത്. അറബ് മേഖലയില്‍ ഒന്നാം സ്ഥാനത്തു ലബനന് ആണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.