സൂഖ് വാഖിഫ്, കത്താറ, ദോഹ എക്സിബിഷന് സെന്റര്‍, ഖത്തര്‍ നാഷണല്‍ കണ്വന്ഷന് സെന്റര്‍ തുടങ്ങിയ പാര്‍ക്കിങ് സ്ഥലങ്ങളെല്ലാം ഇതിനോടകം ആപ്പുമായി ബന്ധിപ്പിച്ചിട്ടുണ്ട്. കൂടുതല്‍ പാര്‍ക്കിങ് കേന്ദ്രങ്ങളെ വൈകാതെ ആപ്പുമായി ബന്ധിപ്പിക്കും.
ജനുവരി മാസവുമായി താരതമ്യം ചെയ്യുമ്പോള്‍ 22.1 ശതമാനത്തിന്റെ വര്‍ധനയും കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയുമായി താരമത്യം ചെയ്യുമ്പോള്‍ 31.5 ശതമാനത്തിന്റെ വര്‍ധനയും ഉണ്ടെന്നാണ് ഖത്തര്‍ ചേംബറിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.
മുന്‍ കൂട്ടി അപ്പോയ്മെന്റ് എടുക്കാന്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ സൗകര്യമുണ്ട്. ഈ സൗകര്യം എല്ലാവരും ഉപയോഗിപ്പെടുത്തിയാല് ഡോക്ടറുമായി കൂടുതല്‍ സമയം ചെലവഴിക്കാനും രോഗിക്ക് കൃത്യമായ ചികിത്സ ലഭിക്കാനും സഹായകമാകുമെന്നും അവര്‍ അറിയിച്ചു.
ഒരാഴ്ചത്തെ സ്കൂള്‍ അവധിയും ഖത്തര്‍ അന്താരാഷ്ട്ര ഭക്ഷ്യമേള സമാപിച്ചതും സന്ദര്‍ശകരെ കൂട്ടുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍. ആദ്യദിവസമായ വെള്ളിയാഴ്ച നൂറുകണക്കിന് കുടുംബങ്ങള്‍ സൂഖ് വാഖിഫില്‍ എത്തിയിരുന്നു. കുട്ടികള്‍ക്കായുള്ള നിരവധി വിനോദ പരിപാടികളാണ് നടന്നുവരുന്നത്.
വിഷാദരോഗത്തെക്കുറിച്ചുള്ള ബോധവത്കരണമാണ് ഇത്തവണത്തെ ആരോഗ്യദിനാചരണത്തിന്റെ പ്രമേയം. വിഷാദരോഗത്തെക്കുറിച്ച് നിരവധി സെമിനാറുകളും ബോധവത്കരണ പ്രചാരണ പരിപാടികളും നടത്തി.
ഡ്രൈവിങ് ടെസ്റ്റ് കൂടുതല്‍ സുതാര്യമാക്കുന്നതിനും പരാതികള്‍ പരിഹരിക്കുന്നതിനുമാണ് അത്യാധുനിക സംവിധാനങ്ങളോടുകൂടിയ സ്മാര്‍ട്ട് കാറുകള്‍ ഉപയോഗിക്കുന്നത്. രണ്ട് ഡ്രൈവിങ് സ്കൂളുകളില്‍ ഡ്രൈവിങ് ടെസ്റ്റിനായി സ്മാര്‍ട്ട് കാറുകള്‍ ഉപയോഗിച്ചുതുടങ്ങി.
മറ്റ് രാജ്യങ്ങളില്‍ ഒന്നോ രണ്ടോ ഭാഷ കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുമ്പോള്‍ ഖത്തറില്‍ ഇംഗ്ലീഷും അറബിയും അറിയാത്തവര്‍ നിരവധിപേരുണ്ട്. പ്രവാസി സമൂഹങ്ങളുമായി ഇടപെഴകുമ്പോള്‍ അവരുടെ തനത് ഭാഷയില്‍ സംസാരിക്കേണ്ടി വരുന്നു.
4,33,000 ചതുരശ്ര മീറ്ററിലുള്ള ഫെസ്റ്റിവല്‍ സിറ്റിക്കുള്ളില്‍ 85 റസ്റ്റോറന്റുകള്‍ ഉള്‍പ്പെടെ അഞ്ഞൂറിലധികം ഷോപ്പുകളും സിനിമാ ശാലകളും സ്നോപാര്‍ക്കും ആംഗ്രി ബേഡ് തീം പാര്‍ക്കും ഇ-സ്പോര്‍ട്സ് ഗെയിമിങ് അറീന, എഫ്1, ഫൈറ്റ് സിമുലേറ്ററുകള്‍ എന്നിവയും പ്രവര്‍ത്തിക്കുന്നുണ്ട്.
കോസ്റ്റല്‍ ഖത്തര്‍ വക്ര (40,000 സീറ്റ്), അല്‍ഖോര്‍ അല്‍ ബയത്ത് (60,000 സീറ്റ്), റയ്യാന്‍ (40,000 സീറ്റ്) എന്നീ സ്റ്റേഡിയങ്ങളുടെ സീറ്റുകളാണ് ദോഹയിലെ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ നിര്‍മിക്കുക. ദിവസേന 500 സീറ്റുകള്‍ നിര്‍മിക്കുന്നതിനുള്ള സൗകര്യമാണുള്ളത്.
ഇന്ത്യ, ബംഗ്ലാദേശ് രാജ്യങ്ങളിലെ 473000ഓളം വരുന്ന കുട്ടികള്‍ക്ക് മികച്ച ഗുണമേന്മയുളള നേത്രരോഗ ചികിത്സയും പരിരക്ഷയും ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയുള്ള മഹത്തായ പദ്ധതിയാണ് ഖത്തര്‍ ക്രിയേറ്റിംഗ് വിഷന്‍ പദ്ധതി.