
ദോഹ : ഖത്തറിലെ സ്വകാര്യ സ്കൂളുകൾ ഇല്ലാത്ത വടക്കൻ മേഖലയിലെ സ്വകാര്യ, അർദ്ധ സ്വകാര്യ സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ കുട്ടികൾക്ക് ഇനി മുതൽ സർക്കാർ സ്കൂളുകളിൽപ്രവേശനം ലഭിക്കും. ഏപ്രിൽ-23 മുതൽ ജൂലൈ 6വരെ അപേക്ഷ കൾ സ്വീകരിക്കും.
സെപ്തംബറിൽ തുടങ്ങുന്ന പുതിയഅദ്ധ്യയനവർഷത്തിലേക്കുള്ള അപേക്ഷയാണ് ഇപ്പോൾ സ്വീകരിക്കുന്നത്. സർക്കാർ സ്കൂളുകളിൽ കുട്ടികളെ ചേർക്കാനാഗ്രഹിക്കുന്ന വിദേശികൾ വിദ്യാഭ്യാസമന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ ഓൺലൈനായാണ്അപേക്ഷ സമർപ്പിക്കേണ്ടത്.
സ്വകാര്യ സ്കൂളുകൾ ഇല്ലാത്ത ഖത്തറിന്റെ വടക്കൻ മേഖലയിൽപണിയെടുക്കുന്ന വിദേശികളുടെ മക്കൾക്ക് മാത്രമാണ് ഈ ആനുകൂല്യം ലഭിക്കുന്നത്. കുട്ടികൾക്ക് സ്കൂൾപ്രവേശനം ലഭിക്കാതെ പോകുന്നസാഹചര്യം ഒഴിവാക്കാൻ വേണ്ടിയാണ് സർക്കാർ സ്കൂളുകളിൽവിദേശികളുടെ മക്കൾക്കും പ്രവേശനം നൽകുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.