Currency

വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഓൺലൈൻ സേവനങ്ങൾ ഇനി മുതൽ സ്​മാർട്ട് ഫോൺ ആപ്ലിക്കേഷനിൽ

സ്വന്തം ലേഖകൻWednesday, April 19, 2017 11:51 am

ദോഹ: സ്മാർട്ട് പദ്ധതികളുടെ ഭാഗമായി വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന്റെവിവിധൺലൈൻ സേവനങ്ങൾ സ്മാർട്ട് ഫോൺ ആപ്ലിക്കേഷൻ രൂപത്തിലാക്കി. കഴിഞ്ഞ മാസം ഖത്തർ നാഷണൽ കൺവെൻഷൻ സെൻററിൽ നടന്ന വിദ്യാഭ്യാസ സമ്മേളനത്തിൽഎജ്യുക്കേഷൻവിദ്യാഭ്യാസ മന്ത്രാലയത്തിന്റെ സ്മാർട്ട് ഫോൺ ആപ്ലിക്കേഷെൻറഉത്ഘാടനംവിദ്യാഭ്യാസ മന്ത്രി ഡോ.മുഹമ്മദ് ബിൻ അബ്ദുവാഹിദ് അൽ ഹമ്മാദി നിർവഹിച്ചിരുന്നു. 

വിദ്യാർഥികളുടെ ഹാജർ നില, ഹോംവർക്, ഗ്രേഡ്സ്, കണ്ടക്ട് തുടങ്ങിയവയാണ് പുതിയ സ്മാർട്ട് ഫോൺ ആപ്ലിക്കേഷനിൽ ലഭിക്കുന്ന വിവരങ്ങൾ. അധ്യാപകരുമായി സംവദിക്കുന്നതിനുള്ളസൗകര്യവുംആപ്ലിക്കേഷനിൽണ്ട്. അധ്യാപകരുടെ പെർഫോമൻസ് അസസ്മെൻറ്സും, അവരുടെ ലീവുമായി ബന്ധപ്പെട്ട വിവരങ്ങളും ശമ്പള വിവരങ്ങളും, സ്കൂളുകളുടെയും യൂണിവേഴ്സിറ്റി, വിവിധസ്ഥാപനങ്ങൾ, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയുടെ വെബ്സൈറ്റുകളെ സംബന്ധിച്ചും വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ആപ്ലിക്കേഷനിൽ ലഭ്യമാണ്. ഇതു കൂടാതെ വിദ്യാഭ്യാസമന്ത്രാലയത്തിൽ നിന്നുള്ള നിർദേശങ്ങളും പ്രഖ്യാപനങ്ങളും അറിയിപ്പുകളും എജ്യുക്കേഷൻ ആപ്ലിക്കേഷനിൽ ലഭ്യമാകും. ഏറ്റവും പുതിയ അപ്ഡേഷനുകളും കൂടെയുള്ളഅപ്ലിക്കേഷെൻറ ബീറ്റ വേർഷനും ലോഞ്ച് ചെയ്തിട്ടുണ്ട്.. 

സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സ്കൂളുകൾ എന്നിവയുടെ അനുമതിയുമായി ബന്ധപ്പെട്ട വിവരങ്ങളും അപേക്ഷകളും,സ്കോളർഷിപ്പിന് വേണ്ടിയുള്ള അപേക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങളും മന്ത്രാലയവുമായി നേരിട്ടുള്ള സേവനങ്ങളുംപ്ലിക്കേഷനിൽലഭ്യമാണ്. വിദ്യാർഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും ജീവനക്കാർക്കും ഒരുപോലെ പ്രയോജനകരമായ ഈആപ്ലിക്കേഷൻ ഗൂഗ്ൾ പ്ലേ സ്റ്റോർ, ആപ്പിൾ സ്റ്റോർ, വിൻഡോസ് സ്റ്റോർ എന്നിവയിൽ നിന്നും ഡൗൺലോഡ് ചെയ്യാൻ കഴിയും


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x