Currency

ഖത്തറിൽ വാരാന്ത്യത്തിൽ ശക്തമായ പൊടിക്കാറ്റ് വീശാൻ സാധ്യത

സ്വന്തം ലേഖകൻThursday, April 20, 2017 6:18 pm

ദോഹ: ഖത്തറിൽ ഈ വാരാന്ത്യത്തിൽ ശക്തമായ പൊടിക്കാറ്റ് വീശാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ചില മേഖലകളിൽ 70 കിമീ/മണിക്കൂർ വേഗതയിൽ വരെ കാറ്റ് വീശിയേക്കാമെന്ന് കാലാവസ്ഥാ നിരീക്ഷണവിഭാഗം അറിയിച്ചു.

പൊടിക്കാറ്റ് വീശുന്നതിന്റെ ഭാഗമായി ദൂരകാഴ്ച ഇല്ലാതാകാൻ സാധ്യതയുണ്ട്. വാഹനമോടിക്കുന്നവർ അതിനാൾ പ്രത്യേക ശ്രദ്ധ പുലർത്തണം. ശനിയാഴ്ച കടലിൽ പോകുന്നതിനും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

വീടിന് പുറത്തിറങ്ങുന്നവർ മുഖം മറയ്ക്കണമെന്നും അധികൃതർ നിർദേശം നൽകി. health-advice-586x586


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x