
ദോഹ: ഗതാഗത നിയമങ്ങളെക്കുറിച്ചും റോഡ് സുരക്ഷ സംബന്ധിച്ചും ജനങ്ങള്‍ക്കിടയില്‍ ബോധവത്കരണം നടത്തുന്നതില്‍ വ്യത്യസ്തഭാഷയും സംസ്കാരവും വെല്ലുവിളിയെന്ന് അധികൃതര്‍. ഇക്കാര്യത്തില്‍ പ്രധാനവെല്ലുവിളി ഉയര്‍ത്തുന്നത് ഭാഷയുടെയും സംസ്കാരത്തിന്റെയും വൈവിധ്യമാണെന്നാണ് ഗതാഗതവകുപ്പ് അറിയിച്ചിട്ടുള്ളത്.
മറ്റ് രാജ്യങ്ങളില്‍ ഒന്നോ രണ്ടോ ഭാഷ കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുമ്പോള്‍ ഖത്തറില്‍ ഇംഗ്ലീഷും അറബിയും അറിയാത്തവര്‍ നിരവധിപേരുണ്ട്. പ്രവാസി സമൂഹങ്ങളുമായി ഇടപെഴകുമ്പോള്‍ അവരുടെ തനത് ഭാഷയില്‍ സംസാരിക്കേണ്ടി വരുന്നു. അതേസമയം ഗതാഗത സുരക്ഷാ ബോധവത്കരണം പ്രധാനമായും നടക്കുന്നത് സ്കൂളുകളിലാണ്. കമ്പനികളുടെയും സ്ഥാപനങ്ങളുടെയും സഹകരണത്തോടെയും ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക് റിലേഷന്‍ വകുപ്പിന്റെ പങ്കാളിത്തത്തോടെയുമാണ് ബോധവത്കരണം നടക്കുന്നത്.
പബ്ലിക് റിലേഷന്‍ വകുപ്പാണ് വ്യത്യസ്ത ഭാഷകള്‍ തര്‍ജമ ചെയ്യുന്നവരെ നല്‍കുന്നത്. തൊഴിലാളികള്‍ക്കിടയില്‍ അവരവരുടെ ഭാഷയില്‍ത്തന്നെ ലഘുലേഖകളും ക്ലാസുകളും നടത്തുന്നുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.