Currency

മെച്ചപ്പെട്ട സേവനം: പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ മുന്‍കൂട്ടി അപ്പോയ്‌മെന്റ് എടുക്കണം

സ്വന്തം ലേഖകന്‍Tuesday, April 11, 2017 11:04 am

മുന്‍ കൂട്ടി അപ്പോയ്‌മെന്റ് എടുക്കാന്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ സൗകര്യമുണ്ട്. ഈ സൗകര്യം എല്ലാവരും ഉപയോഗിപ്പെടുത്തിയാല്‍ ഡോക്ടറുമായി കൂടുതല്‍ സമയം ചെലവഴിക്കാനും രോഗിക്ക് കൃത്യമായ ചികിത്സ ലഭിക്കാനും സഹായകമാകുമെന്നും അവര്‍ അറിയിച്ചു.

ദോഹ: പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ മുന്‍ കൂട്ടി അപ്പോയ്‌മെന്റ് എടുക്കണമെന്ന് ക്ലിനിക്കല്‍ വകുപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ.ഹനാന്‍ മജ്‌ലി. ഇത് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ തിരക്ക് കുറക്കാനും സമയം ലാഭിക്കാനും സഹായിക്കുമെന്ന് അദേഹം പറഞ്ഞു.

മുന്‍ കൂട്ടി അപ്പോയ്‌മെന്റ് എടുക്കാന്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ സൗകര്യമുണ്ട്. ഈ സൗകര്യം എല്ലാവരും ഉപയോഗിപ്പെടുത്തിയാല്‍ ഡോക്ടറുമായി കൂടുതല്‍ സമയം ചെലവഴിക്കാനും രോഗിക്ക് കൃത്യമായ ചികിത്സ ലഭിക്കാനും സഹായകമാകുമെന്നും അവര്‍ അറിയിച്ചു.

ബന്ധപ്പെട്ട സെന്ററുകളില്‍ നേരിട്ടോ 107 എന്ന നമ്പറില്‍ വിളിച്ചോ ബുക്ക് ചെയ്യാവുന്നതാണ്. നിലവലിലെ ബുക്കിംഗ് റദ്ദ് ചെയ്യാനും മറ്റൊരു ദിവസത്തേക്ക് മാറ്റാനും ഇത് വഴി കഴിയും. രോഗികള്‍ക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും ഡോ. ഹനാന്‍ വ്യക്തമാക്കി.

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x