Currency

ഖത്തര്‍ സൂഖ് വാഖിഫില്‍ ഏപ്രില്‍ ആഘോഷത്തിന് തുടക്കമായി

സ്വന്തം ലേഖകന്‍Monday, April 10, 2017 10:55 am

ഒരാഴ്ചത്തെ സ്‌കൂള്‍ അവധിയും ഖത്തര്‍ അന്താരാഷ്ട്ര ഭക്ഷ്യമേള സമാപിച്ചതും സന്ദര്‍ശകരെ കൂട്ടുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍. ആദ്യദിവസമായ വെള്ളിയാഴ്ച നൂറുകണക്കിന് കുടുംബങ്ങള്‍ സൂഖ് വാഖിഫില്‍ എത്തിയിരുന്നു. കുട്ടികള്‍ക്കായുള്ള നിരവധി വിനോദ പരിപാടികളാണ് നടന്നുവരുന്നത്.

ദോഹ: സൂഖ് വാഖിഫില്‍ ഏപ്രില്‍ ആഘോഷം ആരംഭിച്ചു. ഒരാഴ്ചത്തെ സ്‌കൂള്‍ അവധിയും ഖത്തര്‍ അന്താരാഷ്ട്ര ഭക്ഷ്യമേള സമാപിച്ചതും സന്ദര്‍ശകരെ കൂട്ടുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍. ആദ്യദിവസമായ വെള്ളിയാഴ്ച നൂറുകണക്കിന് കുടുംബങ്ങള്‍ സൂഖ് വാഖിഫില്‍ എത്തിയിരുന്നു. കുട്ടികള്‍ക്കായുള്ള നിരവധി വിനോദ പരിപാടികളാണ് നടന്നുവരുന്നത്. അതേസമയം സിറിയയിലെ ജനങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് തല്‍സമയ പ്രകടനങ്ങള്‍ ഒഴിവാക്കിയിട്ടുണ്ട്. ഈ വിവരം അധികൃതര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

നിരവധി ഗെയിമുകളും വിവിധ കാര്‍ണിവലുകളും ഒരുക്കിയിട്ടുണ്ട്. ഇത്തവണ അമ്യൂസ്മെന്റ് പാര്‍ക്കില്‍ റേഞ്ചര്‍ പെന്‍ഡുലം റൈഡ് വിത്യസ്തമായ അനുഭവമാകുമെന്നാണ് കരുതുന്നത്. ആര്‍ട്ട് സിമ്പോസിയത്തില്‍ കലാകാരന്മാരുടെ തല്‍സമയ ചിത്രരചന, തെരുവ് നൃത്തക്കാരും പൊയ്ക്കാല്‍ കലാകാരന്മാരും വര്‍ണാഭമായ സാന്നിദ്ധ്യം, പരമ്പരാഗത അറബ്യേന്‍ പലഹാരങ്ങളും ടര്‍ക്കിഷ് ഐസ് ക്രീമും പേസ്ട്രിയും തുടങ്ങി നിരവധി വിഭവങ്ങള്‍ അടങ്ങിയ അല്‍ ഹമാം സ്‌ക്വയര്‍ എന്നതെല്ലാം സൂഖ് വാഖിലെ കൗതുക കാഴ്ചകളാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x