
ദോഹ: ഖത്തര്‍ വിപുലമായ ബോധവത്കരണ പരിപാടികളോടെ ലോകാരോഗ്യ ദിനം ആചരിച്ചു. രാജ്യത്തെ നിരവധി ആരോഗ്യപങ്കാളികളുടെ സഹകരണത്തിലായിരുന്നു ലോകാരോഗ്യദിനം ആചരിച്ചത്. പൊതുജനാരോഗ്യ മന്ത്രാലയം, ഹമദ് മെഡിക്കല്‍ കോര്പ്പറേഷന്, പ്രാഥമികാരോഗ്യ കോര്പ്പറേഷന് എന്നിവരുടെ പങ്കാളിത്തവും പരിപാടികള്ക്കുണ്ടായിരുന്നു. ഏപ്രില്‍ ഏഴിനാണ് ലോകാരോഗ്യദിനം.
വിഷാദരോഗത്തെക്കുറിച്ചുള്ള ബോധവത്കരണമാണ് ഇത്തവണത്തെ ആരോഗ്യദിനാചരണത്തിന്റെ പ്രമേയം. വിഷാദരോഗത്തെക്കുറിച്ച് നിരവധി സെമിനാറുകളും ബോധവത്കരണ പ്രചാരണ പരിപാടികളും നടത്തി. ഒരുവര്‍ഷം നീളുന്ന പ്രചാരണപരിപാടിയാണ് ലോകാരോഗ്യസംഘടന തുടക്കമിട്ടിരിക്കുന്നത്.
ആഗോളതലത്തില്‍ മുപ്പതുകോടി പേരാണ് വിഷാദരോഗികള്‍. 2005-നെക്കാള്‍ 2015-ല്‍ വിഷാദ രോഗികളുടെ എണ്ണത്തില്‍ 18 ശതമാനത്തിന്റെ വര്‍ധനയുണ്ട്. രാജ്യത്തെ ഖത്തറി ജനസംഖ്യയില്‍ 19 ശതമാനം പേരും വിഷാദത്തിന് അടിമകളാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.