ഇന്ത്യ, ബംഗ്ലാദേശ് രാജ്യങ്ങളിലെ 473000ഓളം വരുന്ന കുട്ടികള്‍ക്ക് മികച്ച ഗുണമേന്മയുളള നേത്രരോഗ ചികിത്സയും പരിരക്ഷയും ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയുള്ള മഹത്തായ പദ്ധതിയാണ് ഖത്തര്‍ ക്രിയേറ്റിംഗ് വിഷന്‍ പദ്ധതി.
ദോഹ: ഓര്‍ബിസ് ഫ്ളൈയിംഗ് ഐ ഹോസ്പിറ്റല്‍ ഖത്തറില്‍ എത്തി. ഖത്തര്‍ ചാരിറ്റി നടത്തുന്ന ഖത്തര്‍ ക്രിയേറ്റിംഗ് വിഷന്‍ എന്ന നേത്രസംബന്ധിയായ പദ്ധതിയുമായി ബന്ധപ്പെട്ടാണ് പറക്കും കണ്ണാശുപത്രിയെന്നറിയപ്പെടുന്ന ഓര്‍ബിസ് ഫ്ളൈയിംഗ് ഐ ഹോസ്പിറ്റല്‍ എത്തിയത്. ഖത്തര്‍ ഡവലപ്മെന്റ് ഫണ്ടിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ലോകത്തിലെ പ്രമുഖ എന്‍.ജി.ഒ ആയ ഓര്‍ബിസ് വിമാനം 2016 ജൂണില്‍ ടെക്സാസില്‍ വെച്ചാണ് പുറത്തിറക്കിയത്. വിവിധ രാജ്യങ്ങളില്‍ ഗുണമേന്മയുള്ള നേത്രരോഗ ചികിത്സ നല്‍കുകയെന്നതാണ് ഓര്‍ബിസ് ഫ്ളൈയിംഗ് ഐ ഹോസ്പിറ്റലിന്റെ ലക്ഷ്യം.
പുറമേ നിന്നുള്ള കാഴ്ചയില്‍ സാധാരണ യാത്രാവിമാനം പോലെയാണെങ്കിലും ഉള്‍ഭാഗം ആധുനിക സാങ്കേതിക വിദ്യകള്‍ സംയോജിപ്പിച്ച മികച്ച ഓപറേഷന് തീയറ്ററാണ്. ഏറെ പ്രസിദ്ധമായ അമേരിക്കന്‍ അസോസിയേഷന് ഫോര്‍ അക്രഡിറ്റേഷന് ഫോര്‍ ആംബുലേറ്ററി സര്‍ജറി ഫെസിലിറ്റീസ് ഇന്റര്‍നാഷണല്‍ അംഗീകാരവും ഇതിനകം ഫ്ളൈയിംഗ് ഐ ഹോസ്പിറ്റല്‍ നേടിയിട്ടുണ്ട്. ഈ അംഗീകാരം നേടുന്ന ലോകത്തെ ഏക നോണ്‍ ലാന്‍ഡ് സംവിധാനം കൂടിയാണ് ഓര്‍ബിസ് പറക്കും കണ്ണാശുപത്രി.
ഇന്ത്യ, ബംഗ്ലാദേശ് രാജ്യങ്ങളിലെ 473000ഓളം വരുന്ന കുട്ടികള്‍ക്ക് മികച്ച ഗുണമേന്മയുളള നേത്രരോഗ ചികിത്സയും പരിരക്ഷയും ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയുള്ള മഹത്തായ പദ്ധതിയാണ് ഖത്തര്‍ ക്രിയേറ്റിംഗ് വിഷന്‍ പദ്ധതി. ബംഗ്ലാദേശിലെ അന്ധതയകറ്റുന്നതിന് രണ്ട് മില്യന്‍ റിയാല്‍ ചെലവ് വരുന്ന കാമ്പയിന് 2015ല്‍ ഖത്തര്‍ ചാരിറ്റിയും ഓര്ബിസും ചേര്‍ന്ന് സംഘടിപ്പിച്ചിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.