ഖത്തര്‍ ഫൗണ്ടേഷനു കീഴിലെ അല്‍ ശഖബിലാണ് കാമ്പയിന് തുടക്കമായത്. ഏപ്രില്‍ മാസം മുഴുവന്‍ നീണ്ടു നില്ക്കുന്ന വിവിധ പരിപാടികളോടെയാണ് ബോധവത്കരണ കാമ്പയിന് നടത്തുന്നത്.
മുംബൈ, ഡൽഹി എന്നീ നഗരങ്ങളിൽ നിന്നും ദോഹയിലേക്കും അവിടെ നിന്ന് തിരിച്ചുമാണ് വിമാന സർവീസ് ആരംഭിക്കുന്നത്.
മൊബൈല്‍ ആപ്പ് വരുന്നതോട് കൂടി യാത്രികര്‍ക്ക് ഓരോ യാത്രയുടേയും ടിക്കറ്റ് നിരക്ക് അറിയുക, ബാലന്‍സ് അറിയുക, ഓണ്‍ലൈന്‍ ബാങ്കിങ് വഴി യാത്രാ കാര്‍ഡുകള്‍ ടോപ്പ് അപ്പ് ചെയ്യുക എന്നിവയെല്ലാം ചെയ്യാന്‍ കഴിയും.
ഖത്തറിലെ സെന്‍ട്രല്‍ ജയിലില്‍ 180 ഇന്ത്യക്കാര്‍ തടവില്‍ കഴിയുന്നതായും 80 ഇന്ത്യക്കാര്‍ നാടു കടത്തല്‍ കേന്ദ്രത്തില്‍ കഴിയുന്നതായും ഇന്ത്യന്‍ എംബസി അറിയിച്ചു. ഈ വര്‍ഷം മാര്‍ച്ച് 31 വരെ ഖത്തറില്‍ മരിച്ച ഇന്ത്യക്കാരുടെ കണക്കാണ് എംബസി പുറത്ത് വിട്ടത്.
500ലധികം നാടന്‍ വിഭവങ്ങളുമായാണ് മേള നടക്കുന്നത്. തത്സമയ പാചക മത്സരവും മേളയുടെ പ്രത്യേകതയാണ്. ബര്‍വ്വ സിറ്റിയിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റിലാണ് മേള നടക്കുന്നത്.
ഒന്ന് മുതല്‍ പത്ത് വരെയുള്ള ക്ലാസുകളിലായി 25,000-ത്തോളം വിദ്യാര്‍ഥികളാണ് ഈ സ്കൂളുകളിലുള്ളത്. സി.ബി.എസ്.ഇ. ഇന്റര്‍നാഷണല്‍ പാഠ്യപദ്ധതി പുതിയ അധ്യയന വര്‍ഷം മുതല്‍ നിര്‍ത്തലാക്കിയിട്ടുണ്ട്. എല്ലാ സ്കൂളുകളിലും സി.ബി.എസ്.ഇ. പാഠ്യപദ്ധതി മാത്രമാണ് ഈ വര്‍ഷം മുതല്‍ പഠിപ്പിക്കുന്നത്.
മൂന്ന് പാര്‍ക്കുകളും കുടുംബങ്ങള്‍ക്ക് മാത്രമായുള്ളതാണ്. അതേസമയം വിനോദ, കായിക സൗകര്യങ്ങളും കുട്ടികള്‍ക്കായുള്ള കളിസ്ഥലവും ഉള്‍പ്പെടെയുള്ള സൗകര്യങ്ങളാണ് പുതിയ പാര്‍ക്കുകളില്‍ ലഭ്യമാക്കുന്നത്. സൗജന്യ വൈഫൈയും പാര്‍ക്കുകളില്‍ ഉടന്‍ യാഥാര്‍ഥ്യമാക്കും.
രണ്ട് ആപ്പുകളും ഉപയോഗിക്കുന്നവര്‍ക്ക് ആകര്‍ഷണീയമായ സേവനമാണ് കമ്പനി വാഗ്ദാനം നല്‍കുന്നത്. ഉപഭോക്താവ് ഗൂഗിള്‍ മാപ്പില്‍ സ്ഥലം തിരഞ്ഞ് റൈഡ് ഹെയിലിംഗ് ഐകണില്‍ ടാപ് ചെയ്യുമ്പോള്‍ സമീപത്ത് ലഭ്യമായ കരീം ടാക്സികളെ കുറിച്ചുള്ള വിവരങ്ങള്‍ അറിയാന്‍ കഴിയും.
പാസ്പോര്‍ട്ടുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ഏഴോളം മന്ത്രാലയങ്ങളുടെയും കഹ്റമയുടേയും സേവനങ്ങളുമാണ് കേന്ദ്രത്തില്‍ ലഭ്യമാകുക
ഷിഫ്റ്റ് തൊഴിലാളികള്‍ ഒഴികെ രാജ്യത്തെ എല്ലാ തൊഴിലാളികള്‍ക്കും വാരാന്ത്യത്തില്‍ ഒരു ദിവസം നിര്‍ബന്ധമായും അവധി നല്‍കുന്നതിനൊപ്പം, കുറഞ്ഞത് 24 മണിക്കൂര്‍ തുടര്‍ച്ചയായ മണിക്കൂര്‍ അവധിയും മുഴുവന്‍ വേതനം നല്‍കുകയും വേണമെന്നും മന്ത്രാലയം അറിയിച്ചു.