രാജ്യത്ത് തൊഴിലുടമയ്ക്കെതിരെ പരാതികള്‍ സമര്‍പ്പിക്കുന്നതിനായി തൊഴിലാളികള്‍ക്ക് സ്വയം പ്രവര്‍ത്തന മെഷീനുകള്‍ സ്ഥാപിച്ചു. സര്‍ക്കാര്‍ സേവന സമുച്ചയങ്ങളില്‍ മെഷീനുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് ഖത്തര്‍ തൊഴില്‍ മന്ത്രി ഡോ.ഇസ്സ ബിന്‍ സാദ് അല്‍ ജാഫലി പ്രഖ്യാപിച്ചിരുന്നു. പതിനൊന്ന് സ്വയം പ്രവര്‍ത്തന മെഷീനുകളാണ് സ്ഥാപിച്ചിട്ടുള്ളത്.
ഖത്തറില്‍ ജോലി ചെയ്യുന്ന എല്ലാ തൊഴിലാളികള്‍ക്കും രണ്ടാഴ്ച പൂര്‍ണ ശമ്പളത്തോടെ സിക്ക് ലീവ് ലഭിക്കും. കൂടാതെ തുടര്‍ന്നുള്ള നാലാഴ്ച പകുതി ശമ്പളത്തോടെ അവധി നീട്ടി എടുക്കാനുമാവും. പുതിയ തൊഴില്‍ താമസാനുമതി നിയമപ്രകാരമാണ് ഇതിനുള്ള അവസരം തൊഴിലാളികള്‍ക്ക് ലഭിക്കുന്നത്. തൊഴില്‍ മന്ത്രാലയം ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലാണ് ഇക്കാര്യം അറിയിച്ചത്.
നിയമത്തിലെ രണ്ട് പ്രധാനവ്യവസ്ഥകളാണ് മന്ത്രാലയം കഴിഞ്ഞദിവസം പ്രസിദ്ധീകരിച്ചത്. അവധിയെടുത്ത് മറ്റൊരു തൊഴിലുടമയുടെ കീഴില്‍ തൊഴിലാളികള്‍ ജോലിചെയ്യാന്‍ പാടില്ലെന്നതാണ് രണ്ടാമത്തെ വ്യവസ്ഥ.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിപുലമായ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്ന ഖത്തര്‍ ചാരിറ്റിയാണ് പുതിയ പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. രാജ്യത്തിനകത്തെ അര്‍ഹരായ വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും സഹായമെത്തിക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
സ്ഥിതിവിവര മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം 26,73,000 ആണ് ഫെബ്രുവരി 28ന് ഖത്തറിലെ ജനസംഖ്യ
2014ലെ ഭേദഗതിചെയ്ത എട്ടാംനമ്പര്‍ നിയമപ്രകാരം വില്ലകളില്‍ അറ്റകുറ്റപ്പണി, നവീകരണം, വിഭജനം, വിപുലീകരണം, പൊളിച്ചുമാറ്റല്‍, കുഴിയെടുക്കല്‍, കുഴിയുള്ള നിരപ്പ് ശരിയാക്കല്‍ എന്നിവയ്ക്ക് നഗരസഭയുടെ രേഖാമൂലമുള്ള അനുമതി ആവശ്യമാണ്.
കതാറ കള്‍ച്ചറല്‍ വില്ലേജ് ഫൗണ്ടേഷനാണ് പൈതൃകം നിലനിര്‍ത്തുകയെന്ന ലക്ഷ്യത്തോടെ ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്. ഫെസ്റ്റിവല്‍ മാര്‍ച്ച് നാലിന് സമാപിക്കും. കതാറയുടെ തെക്ക് ഭാഗത്ത് ആടുകളുടെ മഹോത്സവമായി അറിയപ്പെടുന്നതാണ് ഹലാല്‍ ഫെസ്റ്റിവല്‍.
38 സ്കൂള്‍, കിന്റര്‍ഗാര്‍ട്ടനുകളിലായി ഒരു ശതമാനം മുതല്‍ 15 ശതമാനം വരെയാണ് ഫീസ് വര്‍ധനയ്ക്ക് അനുമതി നല്‍കിയിരിക്കുന്നത്. എം.ഇ.എസ്. ഇന്ത്യന്‍ സ്കൂള്‍, ഇംഗ്ലീഷ് മോഡേണ്‍ സ്കൂള്‍, ദോഹ ഇന്റര്‍നാഷണല്‍ സ്കൂള്‍ എന്നിവയ്ക്കും വര്‍ധനയ്ക്ക് അനുമതി ലഭിച്ചിട്ടുണ്ട്. ആറ് കിന്റര്‍ഗാര്‍ട്ടനുകള്‍ക്ക് 15 ശതമാനം വരെ ഫീസ് വര്‍ധിപ്പിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്.
സ്വദേശികള്‍ക്കും വിദേശികള്‍ക്കും വളരെ എളുപ്പത്തില്‍ അപേക്ഷകള്‍ സമര്‍പ്പിക്കാവുന്ന രീതിയില്‍ അറബിയിലും ഇംഗ്ലീഷിലുമാണ് വെബ്സൈറ്റ് തയ്യാറാക്കിയിരിക്കുന്നത്. ഇതോടൊപ്പം അപേക്ഷകര്‍ക്ക് വേണ്ട ഉപാധികളും ഹജ്ജ് കമ്മിറ്റി മുന്നോട്ട് വെച്ചിട്ടുണ്ട്.
ജുറെ സ്നോജ് എന്ന കണ്‍സള്‍ട്ടന്റാണ് ഈ റിപ്പോര്‍ട്ട് തയാറാക്കിയിട്ടുളളത്. നാല് വര്‍ഷം കൊണ്ടാണ് ഈ കണക്കെടുപ്പ് സാധ്യമായത്. ഇന്ത്യ, നേപ്പാള്‍, ഖത്തര്‍, ബംഗ്ലാദേശ്, ഫിലിപ്പൈന്‍സ്, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുളളവരാണ് എണ്‍പത് ശതമാനം പേരും.