ഒന്നാംഘട്ടം ഗതാഗതത്തിനായി തുറന്നുകൊടുത്തത് 2.9 കിലോമീറ്ററാണ്. ഖാലിദ് ബിന്‍ അബ്ദുല്ല അല്‍ അത്തിയ റൗണ്ട് എബൗട്ടിന്റെ പടിഞ്ഞാറുനിന്ന് ബാനി ഹാജിര്‍ റൗണ്ട് എബൗട്ടിന്റെ കിഴക്കുഭാഗം വരെയുള്ള പ്രദേശമാണിത്.
2016ലെ മാനവവിഭവശേഷി നിയമം NO-15ന്റെ അടിസ്ഥാനത്തിലാണ് ഈ മാറ്റം
ഖത്തറില്‍ തന്നെ നിര്‍മ്മിച്ചതാണ് ഈ സ്മാര്‍ട്ട് കാറുകള്‍. ടെസ്റ്റിന് തയാറെടുക്കുമ്പോള്‍ പോലീസ് ഉദ്യോഗസ്ഥന്റെ സൂപ്പര്‍വിഷനും ഇനി ആവശ്യമില്ല. എല്ലാ ട്രാഫിക് നിയമങ്ങളും സ്മാര്‍ട്ട് കാറില്‍ ഡിഫോള്‍ട്ട് ആയി സെറ്റ് ചെയ്തിട്ടുണ്ട്.
ഇന്ത്യയില്‍ ആഭ്യന്തര സര്‍വിസ് ആരംഭിക്കാനുള്ള ഖത്തര്‍ എയര്‍വേസ് തീരുമാനത്തിനെതിരെ ഇന്ത്യന്‍ വിമാന കമ്പനികള്‍
ഇന്ത്യ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള നൂറുകണക്കിന് മല്‍സ്യബന്ധന മേഖലയിലെ തൊഴിലാളികള്‍ക്ക് ആശ്വാസം പകരുന്നതാണ് പുതിയ തീരുമാനം. വക്രയിലെയും അല്‍ഖോറിലെയും മല്‍സ്യ ബന്ധന തുറമുഖങ്ങളില്‍ ജോലി ചെയ്യുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ള തൊഴിലാളികളുടെ നീണ്ട കാലത്തെ പരാതിക്കാണ് പരിഹാരമായിരിക്കുന്നത്.
ഈ സിലബസില്‍ പഠിച്ചിരുന്ന വിദ്യാര്‍ത്ഥികള്‍ സിബിഎസ്ഇ നാഷണല്‍ പാഠ്യപദ്ധതിയിലാണ് തുടര്‍ന്ന് പഠിക്കുക. സിബിഎസ്ഇയുടെ ഡല്‍ഹി കേന്ദ്രത്തില്‍ നിന്നും നിര്‍ദേശമുള്ളതിനാല്‍ ഇന്റര്‍നാഷണല്‍ പാഠ്യപദ്ധതി നിര്‍ത്തലാക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണെന്ന് ഖത്തറിലെ ഇന്ത്യന്‍ സ്കൂളുകള്‍ രക്ഷിതാക്കളെ അറിയിച്ചു.
ലോക ജനസംഖ്യയില്‍ 10 ശതമാനത്തോളം ആളുകള്‍ക്ക് വൃക്കരോഗങ്ങള്‍ ഉണ്ടെന്നാണ് വ്യക്തമാകുന്നത്. അതേസമയം ഖത്തര്‍ ജനസംഖ്യയുടെ 13 ശതമാനത്തോളം ആളുകള്‍ക്കും വൃക്കരോഗം ഉണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്.
കുറ്റങ്ങള്‍ ചെയ്യുന്നവര്‍ക്ക് രണ്ടു വര്‍ഷം തടവോ 10,000 റിയാല്‍ പിഴയോ രണ്ടും കൂടിയോ ശിക്ഷവിധിക്കാന്‍ വ്യവസ്ഥ ചെയ്യുന്നതാണ് പുതിയ നിയമം. അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയാണ് പുതിയ നിയമത്തിന് അംഗീകാരം നല്‍കിയത്.
ഖത്തര്‍ എയര്‍വേയ്സ് ഇന്ത്യയില്‍ വിമാന സര്‍വീസ് കമ്പനി ആരംഭിക്കുമെന്ന് ഖത്തര്‍ എയര്‍വെയ്സ് സി.ഇ.ഒ അക്ബര്‍ അലി ബക്കര്‍ അറിയിച്ചു. ഇന്ത്യയിലെ വ്യോമയാന മേഖലയില്‍ 100 ശതമാനം വിദേശ നിക്ഷേപത്തിന് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം ജൂണില്‍ അനുമതി നല്‍കിയതിനു പിന്നാലെയാണ് ഖത്തര്‍ എയര്‍വേയ്സിന്റെ തീരുമാനം.
ഡിജിറ്റല്‍ എക്കോണമിയിലേക്കുള്ള ഖത്തറിന്റെ മുന്നേറ്റത്തിന് വേഗം കൂട്ടുന്നതിനും രാജ്യത്തിന്റെ ദേശീയ ദര്‍ശന രേഖ 2030ന്റെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനുള്ള നിര്‍ണായക പദ്ധതി കൂടിയാണ് തസ്മു. അടുത്ത അഞ്ച് വര്‍ഷത്തിനകം സാങ്കേതിക രംഗത്തെ അടിസ്ഥാന സൗകര്യത്തിന് വേണ്ടി 600 കോടി റിയാല്‍ സര്‍ക്കാര്‍ മുടക്കും.