Currency

ഹജ്ജിനുള്ള രജിസ്‌ട്രേഷന്‍ ബുധനാഴ്ച ആരംഭിക്കും

സ്വന്തം ലേഖകന്‍Sunday, February 26, 2017 10:52 am

ദോഹ: ഈ വര്‍ഷത്തെ ഹജ്ജിനുള്ള അപേക്ഷകള്‍ അടുത്ത ബുധനാഴ്ച മുതല്‍ സ്വീകരിച്ച് തുടങ്ങും. ഔഖാഫ് ഇസ്ലാമികകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. മന്ത്രാലയത്തിന്റെ കീഴിലുള്ള ഔദ്യോഗിക വെബ്‌സൈറ്റായ www.hajj.gov.qa വഴി സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഈ വര്‍ഷത്തെ ഹജ്ജിനായി മാര്‍ച്ച് ഒന്ന് മുതല്‍ 30 വരെ അപേക്ഷകള്‍ അയയ്ക്കാവുന്നതാണ്.

സ്വദേശികള്‍ക്കും വിദേശികള്‍ക്കും വളരെ എളുപ്പത്തില്‍ അപേക്ഷകള്‍ സമര്‍പ്പിക്കാവുന്ന രീതിയില്‍ അറബിയിലും ഇംഗ്ലീഷിലുമാണ് വെബ്‌സൈറ്റ് തയ്യാറാക്കിയിരിക്കുന്നത്. ഇതോടൊപ്പം അപേക്ഷകര്‍ക്ക് വേണ്ട ഉപാധികളും ഹജ്ജ് കമ്മിറ്റി മുന്നോട്ട് വെച്ചിട്ടുണ്ട്. അപേക്ഷകര്‍ക്ക് ചുരുങ്ങിയത് 18 വയസെങ്കിലും പൂര്‍ത്തിയായിരിക്കണം. കൂടെയുള്ളവര്‍ക്ക് 16 വയസ് തികഞ്ഞിരിക്കണം.

അതേസമയം, ഖത്തറില്‍ താമസമാക്കിയവര്‍ക്ക് ചുരുങ്ങിയത് 18 വയസ് തികഞ്ഞിരിക്കണമെന്നും മൂന്ന് വര്‍ഷം വരെ ഖത്തറില്‍ താമസിച്ചവരായിരിക്കണമെന്നും കഴിഞ്ഞ അഞ്ച് വര്‍ഷത്തില്‍ ഹജ്ജ് ചെയ്തവരായിരിക്കാന്‍ പാടില്ലെന്നും ഹജ്ജ് കമ്മിറ്റി നിശ്കര്‍ഷിക്കുന്നു. അപേക്ഷിക്കാനുള്ള സമയപരിധി അവസാനിക്കുന്നതോടെ അപേക്ഷകരില്‍ നിന്ന് തെരെഞ്ഞെടുക്കല്‍ പ്രക്രിയ ആരംഭിക്കുന്നതായിരിക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x