ഖത്തറിലെ മൂന്ന് ബാങ്കുകളുടെ ലയനം അടുത്തവര്‍ഷം യാഥാര്‍ത്ഥ്യമായേക്കും. മസ്റഫ് അല്‍റയാന്‍, ബര്‍വ്വ ബാങ്ക്, ഇന്റര്‍നാഷണല്‍ ബാങ്ക് ഓഫ് ഖത്തര്‍ എന്നീ ബാങ്കുകളാണ് അടുത്ത വര്‍ഷത്തോടെ ലയിക്കാനുള്ള പദ്ധതികളുമായി മുന്നോട്ട് പോകുന്നത്.
ദോഹ ഷെറാട്ടണ്‍ ഹോട്ടലിലാണ് രണ്ടാമതു ജിസിസി നഴ്സിങ് സമ്മേളനം നടക്കുന്നത്. ദ്വിദിന സമ്മേളനത്തില്‍ 350ല്‍ ഏറെ പ്രതിനിധികള്‍ പങ്കെടുക്കും. സാങ്കേതിക വളര്‍ച്ചയും നഴ്സിങ് പരിരക്ഷയും എന്നതാണ് സമ്മേളനത്തിന്റെ പ്രമേയം.
അല്‍ വജ്ബയിലെ പഴയ ഇന്റര്‍ചേഞ്ചിനും പുതിയ ഇന്റര്‍ചേഞ്ചിനും ഇടയിലാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. ഇതിനിടയ്ക്കുള്ള 600 മീറ്റര്‍ ഭാഗത്താണ് രണ്ടുമാസത്തേക്കു ഗതാഗത നിയന്ത്രണമുണ്ടാവുക.
ഇതോടൊപ്പം ട്രാഫിക് നിയമലംഘനം കണ്ടെത്തുന്ന പക്ഷം ഉടൻ തന്നെ വാഹനയുടമയുടെ മൊബൈലിലേക്ക് മെസേജ് ലഭ്യമാക്കുന്ന സംവിധാനവും ഏർപ്പെടുത്തുന്നുണ്ട്.
തിരക്കേറിയ റോഡുകളില്‍ അമിത വേഗത്തില്‍ വണ്ടിയോടിച്ച് സാഹസികത കാണിക്കുന്ന ഡ്രൈവര്‍മാരെ പിടികൂടാനുറച്ചാണ് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം പുതിയ പരിഷ്കരണങ്ങള്‍ക്ക് തുടക്കം കുറിച്ചത്.
കമ്പനി ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു. സ്വീഡന് ആസ്ഥാനമായുള്ള വി.എഫ്.സി എന്ന കമ്പനിയെയാണ് സര്‍ക്കാര്‍ ഇതിനായി ചുമതലപ്പെടുത്തിയിരിക്കുന്നത്.
ലൈസന്‍സ് ഇല്ലാത്ത സ്ഥാപനങ്ങള്‍ക്കെതിരെയാണ് വിദ്യാഭ്യാസ മന്ത്രാലയം നടപടികള്‍ ശക്തമാക്കുന്നത്. സ്വകാര്യ ട്യൂഷന് തടയിടാന്‍ മന്ത്രാലയം പ്രത്യേക സംഘത്തിന് രൂപം നല്കി. നടപടി എടുക്കുന്നതിന് ജുഡീഷ്യല്‍ അധികാരങ്ങള്‍ നല്കി.
ബഹ്റൈനില്‍ പ്രവേശിച്ച കാറ്റ് മണിക്കൂറുകള്‍ക്കുള്ളില്‍ ഖത്തറിലേക്ക് പ്രവേശിക്കാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. ഖത്തറിന്റെ വടക്ക് ഭാഗങ്ങളെ പൊടിക്കാറ്റ് കൂടുതലായി ബാധിക്കുമെന്നാണ് മുന്നറിയിപ്പ്.
ശമ്പളം ലഭിക്കേണ്ട തീയ്യതി കഴിഞ്ഞ് ഏഴ് ദിവസത്തിന് ശേഷവും ശമ്പളം ലഭിക്കാത്ത പക്ഷമായിരിക്കും എൻ.ഒ.സി ഇല്ലാതെ തന്നെ തൊഴിൽ മാറാനുള്ള അനുമതി ഉണ്ടായിരിക്കുക.
ദോഹ എക്സിബിഷന് ആന്‍ഡ് കണ്വെന്ഷന് സെന്ററില്‍ ഇന്ത്യന്‍ എംബസിയുടേയും ഖത്തര്‍ ചേംബറിന്റെയും സഹകരണത്തോടെയാണ് മേള സംഘടിപ്പിക്കുന്നത്. പ്രദര്‍ശനം ഒരാഴ്ചയാണ്.