Currency

സിക്ക് ലീവ്; പൂര്‍ണ ശമ്പളത്തോടെ രണ്ടാഴ്ച വരെ ലഭിക്കും

സ്വന്തം ലേഖകന്‍Tuesday, March 7, 2017 1:14 pm

ഖത്തറില്‍ ജോലി ചെയ്യുന്ന എല്ലാ തൊഴിലാളികള്‍ക്കും രണ്ടാഴ്ച പൂര്‍ണ ശമ്പളത്തോടെ സിക്ക് ലീവ് ലഭിക്കും. കൂടാതെ തുടര്‍ന്നുള്ള നാലാഴ്ച പകുതി ശമ്പളത്തോടെ അവധി നീട്ടി എടുക്കാനുമാവും. പുതിയ തൊഴില്‍ താമസാനുമതി നിയമപ്രകാരമാണ് ഇതിനുള്ള അവസരം തൊഴിലാളികള്‍ക്ക് ലഭിക്കുന്നത്. തൊഴില്‍ മന്ത്രാലയം ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലാണ് ഇക്കാര്യം അറിയിച്ചത്.

ദോഹ: ഖത്തറില്‍ ജോലി ചെയ്യുന്ന എല്ലാ തൊഴിലാളികള്‍ക്കും രണ്ടാഴ്ച പൂര്‍ണ ശമ്പളത്തോടെ സിക്ക് ലീവ് ലഭിക്കും. കൂടാതെ തുടര്‍ന്നുള്ള നാലാഴ്ച പകുതി ശമ്പളത്തോടെ അവധി നീട്ടി എടുക്കാനുമാവും. പുതിയ തൊഴില്‍ താമസാനുമതി നിയമപ്രകാരമാണ് ഇതിനുള്ള അവസരം തൊഴിലാളികള്‍ക്ക് ലഭിക്കുന്നത്. തൊഴില്‍ മന്ത്രാലയം ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലാണ് ഇക്കാര്യം അറിയിച്ചത്.

എന്നാല്‍ ആറാഴ്ചയിലധികം അവധി നീണ്ടാല്‍ തുടര്‍ന്ന് ഈ ആനുകൂല്യം ലഭിക്കില്ല. ആറാഴ്ചയ്ക്ക് ശേഷം ജോലിയില്‍ തിരികെ പ്രവേശിക്കും വരെ തൊഴിലാളിക്ക് ശമ്പളത്തിന് അര്‍ഹതയുണ്ടാവില്ല. സിക്ക് ലീവിന് അപേക്ഷിക്കാന്‍ അംഗീകൃത ഡോക്ടറുടെ ശുപാര്‍ശ വേണം. തൊഴിലാളിയുടെ ഈ അപേക്ഷ കമ്പനി അംഗീകരിച്ചാലേ ശമ്പളാനുകൂല്യം ലഭിക്കൂ.

അതേസമയം തൊഴിലപകടങ്ങളില്‍ പരിക്കേല്‍ക്കുന്നവര്‍ക്ക് പരമാവധി ആറുമാസത്തേക്ക് പൂര്‍ണശമ്പളത്തോടെ അവധി ലഭിക്കും. ഇത് ചികില്‍സിക്കുന്ന ഡോക്ടറുടെ നിര്‍ദേശപ്രകാരമാണ് ലഭിക്കുക.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x