Currency

അവധിയിലിരിക്കുന്ന തൊഴിലാളികളെ പിരിച്ചുവിടാന്‍ കഴിയില്ലെന്ന് കുടിയേറ്റ നിയമം

സ്വന്തം ലേഖകന്‍Sunday, March 5, 2017 10:26 pm

നിയമത്തിലെ രണ്ട് പ്രധാനവ്യവസ്ഥകളാണ് മന്ത്രാലയം കഴിഞ്ഞദിവസം പ്രസിദ്ധീകരിച്ചത്. അവധിയെടുത്ത് മറ്റൊരു തൊഴിലുടമയുടെ കീഴില്‍ തൊഴിലാളികള്‍ ജോലിചെയ്യാന്‍ പാടില്ലെന്നതാണ് രണ്ടാമത്തെ വ്യവസ്ഥ.

ദോഹ: അവധിയിലിരിക്കുന്ന തൊഴിലാളികളെ പിരിച്ചുവിടാന്‍ പാടില്ലെന്ന് പുതിയ കുടിയേറ്റ നിയമത്തില്‍ വ്യവസ്ഥ. പ്രവാസികളുടെ വരവും പോക്കും താമസവും സംബന്ധിച്ച പുതിയ കുടിയേറ്റ നിയമത്തിലെ പ്രധാന വ്യവസ്ഥകളില്‍ ഒന്നാണിത്. പുതിയ കുടിയേറ്റ നിയമ വ്യവസ്ഥയുടെ വിശദാംശങ്ങള്‍ ഭരണനിര്‍വഹണ വികസന തൊഴില്‍ സാമൂഹികകാര്യ മന്ത്രാലയം സാമൂഹിക മാധ്യമത്തിലാണ് വിശദീകരിച്ചത്.

നിയമത്തിലെ രണ്ട് പ്രധാനവ്യവസ്ഥകളാണ് മന്ത്രാലയം കഴിഞ്ഞദിവസം പ്രസിദ്ധീകരിച്ചത്. അവധിയെടുത്ത് മറ്റൊരു തൊഴിലുടമയുടെ കീഴില്‍ തൊഴിലാളികള്‍ ജോലിചെയ്യാന്‍ പാടില്ലെന്നതാണ് രണ്ടാമത്തെ വ്യവസ്ഥ. പുതിയ നിയമത്തിലെ 85ാം വകുപ്പിലാണ് അവധിയില്‍ പോയിരിക്കുന്ന തൊഴിലാളികളെ പിരിച്ചുവിടാന്‍ തൊഴിലുടമയ്ക്ക് അധികാരമില്ലെന്ന വ്യവസ്ഥയുള്ളത്. അവധിയിലിരിക്കെ സേവനകരാര്‍ റദ്ദാക്കാന്‍ പാടില്ല. കൂടാതെ അവധിക്കിടെ നോട്ടീസ് കാലാവധി അവസാനിച്ചാലും തൊഴിലാളിയെ പിരിച്ചുവിടാന്‍ തൊഴിലുടമയ്ക്ക് കഴിയില്ല.

അതേസമയം നിയമത്തിലെ 84ാം വകുപ്പിലാണ് അവധിയെടുത്ത് മറ്റൊരു തൊഴിലുടമയുടെ കീഴില്‍ തൊഴിലാളികള്‍ ജോലിചെയ്യാന്‍ പാടില്ലെന്ന നിര്‍ദേശമുള്ളത്. ഇതിനെതിരായി തൊഴിലാളി പ്രവര്‍ത്തിച്ചാല്‍ അവധിക്കാലത്തെ ശമ്പളം നല്‍കേണ്ടതില്ലെന്നും നിയമം വ്യവസ്ഥചെയ്യുന്നുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x