Currency

ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും വാക്‌സീനെടുക്കാം

സ്വന്തം ലേഖകന്‍Friday, April 16, 2021 2:32 pm

ദോഹ: ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും കോവിഡ് വാക്സീന്‍ എടുക്കാമെന്ന് ആരോഗ്യ വിദഗ്ധര്‍. വിട്ടുമാറാത്ത രോഗങ്ങളുള്ള ഗര്‍ഭിണികള്‍ക്ക് കോവിഡ് പകരാനുള്ള സാധ്യത കൂടുതലായതിനാല്‍ ഇക്കൂട്ടര്‍ വാക്സീന്‍ എടുക്കുന്നതാണ് ഉചിതമെന്ന് ഹെല്‍ത്തി വുമണ്‍ ലീഡിങ് ടു ഹെല്‍ത്തി പ്രെഗ്നന്‍സി ദേശീയ ഹെല്‍ത്ത് സ്ട്രാറ്റജി മേധാവി ഡോ. നജാത് അല്‍ ഖെനിയാബ് പറഞ്ഞു.

ഗര്‍ഭിണികളില്‍ വാക്സീന്‍ പരീക്ഷണം നടത്തിയിട്ടില്ലെങ്കിലും ഫൈസര്‍- ബയോടെക് വാക്സിന്റെ ക്ലിനിക്കല്‍ ഇതര പഠനങ്ങളില്‍ നിന്നുള്ള തെളിവുകള്‍ ലോകാരോഗ്യ സംഘടനയും യുഎസ്എ, യൂറോപ്പ്, കാനഡ എന്നിവിടങ്ങളിലെ റെഗുലേറ്ററി അതോറിറ്റികളും വിലയിരുത്തുകയും ഗര്‍ഭിണികളിലെ വാക്സീന്‍ സുരക്ഷ സംബന്ധിച്ചുള്ള ആശങ്കകള്‍ ഉന്നയിച്ചിട്ടില്ലെന്നും ഡോ.നജാത് വ്യക്തമാക്കി.

കോവിഡ് ബാധിച്ച ഗര്‍ഭിണികള്‍ക്ക് ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ മികച്ച പരിചരണമാണ് നല്‍കുന്നത്. കോവിഡ് പോസിറ്റീവായ അമ്മമാരില്‍ ജനിച്ച ഭൂരിഭാഗം കുഞ്ഞുങ്ങളും കോവിഡ് നെഗറ്റീവ് ആണ്. രോഗപ്രതിരോധ ശേഷി കുറയ്ക്കുമെന്നതിനാല്‍ ഗര്‍ഭിണികളില്‍ കോവിഡ് പിടിപെടുന്നത് അപകടകരമാണ്.

നിലവില്‍ രാജ്യത്ത് വിതരണം ചെയ്യുന്ന മൊഡേണ, ഫൈസര്‍- ബയോടെക് കോവിഡ് വാക്സീനുകള്‍ ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും സുരക്ഷിതമല്ലെന്ന് ഇതുവരെ തെളിവുകളില്ല.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x