ദോഹ: വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠനം ഓണ്‍ലൈന്‍ വഴി മാത്രമാക്കാന്‍ വിദ്യാഭ്യാസ മന്ത്രാലയം ഉത്തരവിട്ടു. സ്‌കൂളുകള്‍, കിന്റര്‍ഗാര്‍ട്ടനുകള്‍, സര്‍വകലാശാലകള്‍ തുടങ്ങിയവയ്‌ക്കെല്ലാം ഉത്തരവ് ബാധകമാണ്. ഏപ്രില്‍ 4 ഞായര്‍ മുതല്‍ അനിശ്ചിത കാലത്തേക്കാണ് ഉത്തരവ്. മുഴുവന്‍ സ്ഥാപനങ്ങളിലും നേരിട്ടെത്തിയുള്ള പഠനം ഒഴിവാക്കി പകരം വീടുകളിലിരുന്ന് ഓണ്‍ലൈന്‍ വഴി അധ്യയനം തുടരാനാണ് ഉത്തരവ്. ഖത്തറില്‍ കോവിഡ് വ്യാപനം വീണ്ടും ഉയര്‍ന്ന സാഹചര്യത്തിലാണ് പുതിയ ഉത്തരവ്.
കോവിഡ് ആദ്യ തരംഗത്തില്‍ കഴിഞ്ഞ വര്‍ഷം വിദ്യാഭ്യാസ സ്ഥാപനങ്ങളെല്ലാം അടച്ചിരുന്നെങ്കിലും രോഗവ്യാപനം കുറഞ്ഞതിനെ തുടര്‍ന്ന് കഴിഞ്ഞ സെപ്തംബറോടെ ഭാഗികമായി സ്‌കൂളുകള്‍ തുറന്നിരുന്നു. ഓണ്‍ലൈന്‍ ക്ലാസുകളും നേരിട്ടെത്തിയുള്ള പഠനവും സമന്വയിപ്പിച്ചുള്ള സംവിധാനമായി ഇതുവരെ തുടര്‍ന്നുവന്നത്. അതേസമയം ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ പഠനം ഓണ്‍ലൈന്‍ മാത്രമായി നിയന്ത്രിക്കാനാണ് ഉത്തരവ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.