Currency

പണമടച്ച് പാര്‍ക്കിങ്ങ് സംവിധാനവുമായി എച്ച്.എം.സി; ആദ്യ മൂന്നു മണിക്കൂര്‍ സൗജന്യം

സ്വന്തം ലേഖകന്‍Wednesday, March 31, 2021 12:08 pm
parking-0
Villa-kochi-Kerala

ദോഹ: ഹമദ് മെഡിക്കല്‍ കോര്‍പറേഷന്റെ (എച്ച്.എം.സി) ദോഹയിലെ ഹമദ് ബിന്‍ ഖലീഫ മെഡിക്കല്‍ സിറ്റി കാമ്പസില്‍ പാര്‍ക്കിങ്ങിന് പുതിയ സംവിധാനം. ഏപ്രില്‍ ഒന്നുമുതല്‍ ഹമദ് ബിന്‍ ഖലീഫ മെഡിക്കല്‍ സിറ്റിയിലെ എല്ലാ ആശുപത്രികളിലും ആദ്യത്തെ മൂന്നു മണിക്കൂര്‍ പാര്‍ക്കിങ് സൗജന്യമായിരിക്കും. ആദ്യ മൂന്നു മണിക്കൂറിനുശേഷം രോഗികള്‍ക്കും സന്ദര്‍ശകര്‍ക്കും അടുത്ത ഒരു മണിക്കൂര്‍ പാര്‍ക്കിങ്ങിന് 15 റിയാലാണ് ഈടാക്കുക. തുടര്‍ന്നുള്ള ഓരോ മണിക്കൂറിലും അഞ്ചു റിയാല്‍ വീതമാണ് ഈടാക്കുക. പ്രതിദിനം പരമാവധി പാര്‍ക്കിങ് നിരക്ക് 70 റിയാലായിരിക്കും. എന്നാല്‍, കീമോതെറപ്പി, ഡയാലിസിസ് എന്നിവക്ക് വിധേയരായ രോഗികള്‍ക്ക് പ്രത്യേക ഇളവുകള്‍ നല്‍കും.

അടുത്ത കാലത്തായി ഖത്തറിലെ ജനസംഖ്യ വര്‍ധിച്ചതും ഹമദില്‍ ചികിത്സ തേടിയെത്തുന്നവരുടെ എണ്ണം അതിനനുസരിച്ച് വര്‍ധിച്ചതും കാര്‍ പാര്‍ക്കിങ് സ്ഥലങ്ങളില്‍ തിരക്കു കൂടിയിട്ടുണ്ട്. അതോടൊപ്പം 2016ന് ശേഷം ദോഹ കാമ്പസില്‍ നാല് ആശുപത്രികള്‍കൂടി പ്രവര്‍ത്തനം തുടങ്ങി. അതോടൊപ്പം സേവനങ്ങളിലും വര്‍ധനയുണ്ടായത് പാര്‍ക്കിങ് സ്ഥലങ്ങളുടെ ആവശ്യം വര്‍ധിക്കാന്‍ കാരണമായതായും ഹമദ് അല്‍ ഖലീഫ പറഞ്ഞു.

ആദ്യത്തെ മൂന്നു മണിക്കൂറില്‍ താഴെയാണ് മിക്ക ആശുപത്രി സന്ദര്‍ശനങ്ങളുമെന്ന് പഠനങ്ങളിലൂടെ കണ്ടെത്തിയിട്ടുണ്ട്. ഇതിനാലാണ് ആദ്യത്തെ മൂന്നു മണിക്കൂര്‍ സൗജന്യമാക്കിയത്. സൗജന്യ സമയത്തിനുശേഷം വരുന്ന പാര്‍ക്കിങ്ങിന് ഖത്തറിലെ മറ്റു പെയ്ഡ് പാര്‍ക്കിങ് സൗകര്യങ്ങള്‍ക്ക് അനുസൃതമായ തരത്തിലാണ് ഫീസ് നിശ്ചയിച്ചിരിക്കുന്നത്. രോഗിയോ സന്ദര്‍ശകനോ പണമടച്ചുള്ള പാര്‍ക്കിങ് മേഖലയിലേക്ക് പ്രവേശിക്കുമ്പോള്‍ പ്രവേശന കവാടത്തില്‍നിന്ന് ടിക്കറ്റ് ലഭിക്കും. മടങ്ങുമ്പോള്‍ മെഷീനുകളില്‍ ടിക്കറ്റ് നിക്ഷേപിച്ച് ആവശ്യമെങ്കില്‍ പണമടക്കേണ്ടതുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x