ദോഹ: ശനിയാഴ്ച മുതല്‍ വടക്കുപടിഞ്ഞാറന്‍ കാറ്റ് ശക്തമാകും. ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്. ശനിയാഴ്ച ഉച്ചയ്ക്കു ശേഷം ആരംഭിക്കുന്ന കാറ്റ് ബുധനാഴ്ച വരെ തുടരും. കാറ്റിന്റെ തീവ്രത പൊടിക്കാറ്റിനും ദൂരക്കാഴ്ച 2 കിലോമീറ്ററില്‍ താഴെയെത്താനും ഇടയാക്കും. കനത്ത കാറ്റിനെ തുടര്‍ന്ന് താപനിലയിലും ഗണ്യമായ കുറവുണ്ടാകും. കാറ്റ് മണിക്കൂറില്‍ 15 നും 25 നോട്ടിക്കല്‍ മൈലിനും ഇടയിലും ചില സമയങ്ങളില്‍ 35 നോട്ടിക്കല്‍ മൈലും വേഗത്തില്‍ വീശും.
ഈ ദിവസങ്ങളില്‍ കുറഞ്ഞ താപനില 16-22 ഡിഗ്രി സെല്ഷ്യലും കൂടിയ താപനില 23-33 ഡിഗ്രി സെല്‍ഷ്യസുമായിരിക്കും. കടല്‍ തിരമാല 5-8 അടിയും ചില സമയങ്ങളില്‍ 10 അടി ഉയരത്തിലെത്തും. കാറ്റിന്റെ തീവ്രത ഉയര്‍ന്ന വേലിയേറ്റത്തിന് ഇടയാക്കുമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്കി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.