ദോഹ: രാജ്യത്തെ 27 ഹെല്‍ത്ത് സെന്ററുകളിലും ഖത്തര്‍ നാഷണല്‍ കണ്‍വന്‍ഷന്‍ സെന്ററിലെ (ക്യുഎന്‍സിസി) വാക്സിനേഷന്‍ കേന്ദ്രത്തിലും ഡ്രൈവ്-ത്രൂ കേന്ദ്രങ്ങളിലുമെല്ലാം മൊഡേണയുടെ കോവിഡ് വാക്സീന്‍ ലഭ്യമാണെന്ന് അധികൃതര്‍. ലുസെയ്ലിലെയും അല്‍ വക്രയിലെയും ഡ്രൈവ്-ത്രൂ കേന്ദ്രങ്ങളില്‍ രണ്ടാമത്തെ ഡോസ് വാക്സീന്‍ മാത്രമാണ് ലഭിക്കുക.
മറ്റു കേന്ദ്രങ്ങളില്‍ ആദ്യത്തേയും രണ്ടാമത്തെ ഡോസും ലഭിക്കും. ഫെബ്രുവരിയിലാണ് മൊഡേണ അടിയന്തര ഉപയോഗത്തിന് പൊതുജനാരോഗ്യ മന്ത്രാലയം അനുമതി നല്‍കിയത്. രാജ്യത്ത് വിതരണത്തിന് അനുമതി ലഭിച്ച രണ്ടാമത്തെ കോവിഡ് വാക്സീന്‍ ആണിത്. ഫൈസര്‍- ബയോടെക്കിനാണ് ആദ്യം അനുമതി ലഭിച്ചത്. രണ്ടു വാക്സീനുകളും കോവിഡിനെതിരെ 95 ശതമാനം ഫലപ്രദമാണ്.
നാളിതുവരെ രണ്ടു വാക്സീനുകള്‍ക്കും ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി. നിലവില്‍ ഫൈസര്‍-ബയോടെക് വാക്സീന്‍ 16 വയസ്സിന് മുകളിലുളളവര്‍ക്കും മൊഡേണ 18 വയസ്സിന് മുകളിലുള്ളവര്‍ക്കുമാണ് നല്‍കുന്നത്.
മുന്‍ഗണനാ അടിസ്ഥാനത്തിലാണ് വാക്സീന്‍ നല്‍കുന്നത്. യോഗ്യരായവര്‍ക്ക് വാക്സിനേഷനുള്ള അപോയ്മെന്റിന് ഹെല്‍ത്ത് സെന്ററുകളില്‍ നിന്നുള്ള ഫോണ്‍ വിളിയോ എസ്എംഎസ് സന്ദേശമോ എത്തും. വാക്സീന്‍ എടുക്കാന്‍ താല്‍പര്യമുള്ളവര്‍ മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ റജിസ്റ്റര്‍ ചെയ്യാം. റജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കാണ് മുന്‍ഗണനയനുസരിച്ച് വാക്സിനേഷന്‍ ലഭിക്കുക.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.